Awareness Seminar | ലോക പ്രമേഹ ദിനം: ലയണ്‍സ് ക്ലബ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ലയണ്‍സ് ഡിസ്ടിക്ക് 318 ഇയിലെ ലയണ്‍സ് ക്ലബുകളുടെയും ശ്രീചന്ദ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനമായ നവംബര്‍ 14ന് പ്രമേഹ രോഗ ബോധവല്‍കരണത്തിന്റെ ഭാഗമായി ജീവിത ശൈലി രോഗങ്ങളെ കുറിച്ചും പ്രതിവിധികളെ കുറിച്ചും സെമിനാറും റാലിയും സംഘടിപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്നേദിവസം ഉച്ചയ്ക്ക് 2.30 മണിയോടെ ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന ബോധവല്‍കരണ സെമിനാര്‍ ലയണ്‍സ് ഡിസ്ടിക് ഗവര്‍ണര്‍ ഡോ. പി സുധീര്‍ ഉദ്ഘാടനം ചെയ്യും.

Aster mims 04/11/2022

കണ്ണൂര്‍ ശ്രീ ചന്ദ് ആശുപത്രിയിലെ ഡോ. ജില്‍ജിത്ത് ക്ലാസെടുക്കും. ടൈപ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ഗ്ലൂകോസ് ടെസ്റ്റ് സ്ട്രിപുകള്‍ നല്‍കും. വൈകുന്നേരം 3.30 മണിയോടെ ബോധവല്‍ക്കരണ റാലി ഡിസ്ടിക് ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കാബിനറ്റ് സെക്രടറി എം ബാലകൃഷ്ണന്‍, സെക്രടറി പ്രകാശന്‍ കാണി, കോര്‍ഡിനേറ്റര്‍ എം വിനോദ് കുമാര്‍, പിആര്‍ഒ പ്രസൂണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Awareness Seminar | ലോക പ്രമേഹ ദിനം: ലയണ്‍സ് ക്ലബ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തും

Keywords: Kannur, News, Kerala, Press meet, Health, Lions Club will conduct diabetes awareness seminar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia