കുഷ്ഠരോഗ നിയമങ്ങള്‍: നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 07.04.2015) കുഷ്ഠരോഗം ബാധിച്ച വ്യക്തികളോടുള്ള വിവേചനം ഇല്ലാതാക്കുന്നതിനെ സംബന്ധിച്ച് ഇന്ത്യന്‍ നിയമ കമ്മീഷന്‍ കേന്ദ്ര നീതി, ന്യായ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനു വേണ്ടി ഒരു മാതൃകാ കരട് നിയമവും റിപ്പോര്‍ട്ടിലുണ്ട്.

2014ല്‍ ലോകത്ത് ഏറ്റവുമധികം പുതിയ കുഷ്ഠ രോഗവ്യാധികള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. (58 ശതമാനം). 2005 മുതല്‍ 2014 വരെ ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പദ്ധതി ഒരോ വര്‍ഷവും 1.25 ലക്ഷം മുതല്‍ 1.35 ലക്ഷം വരെ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. നിയമ കമ്മീഷന്‍ തയ്യാറാക്കിയ മാതൃക കരട് ബില്‍ 1898ലെ ലീപേഴ്‌സ് നിയമം പിന്‍വലിക്കണമെന്നും വിവിധ വ്യക്തിഗത നിയമങ്ങളിലെ വിവേചന വ്യവസ്ഥകള്‍ ഇല്ലായ്മ ചെയ്യണമെന്നും ശുപാര്‍ശ ചെയ്യുന്നു.
കുഷ്ഠരോഗ നിയമങ്ങള്‍: നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കുഷ്ഠ രോഗ കോളനികളിലെ സ്ഥലത്തിന്റെ പട്ടയവും ഉടമസ്ഥാവകാശവും നിയമപ്രകാരമാക്കണമെന്നും ഭൂമിയില്‍ അവകാശം നല്‍കാന്‍ കഴിയില്ലെങ്കില്‍ മറ്റ് സാധ്യതകള്‍ തേടണമെന്നും ബില്‍ പറയുന്നു. കുഷ്ഠരോഗം വന്നതു കൊണ്ട് മാത്രം ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെടുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും ബില്‍ അനുശാസിക്കുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : New Delhi, National, Health, Report, Commission. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia