Stale Food | ഹോടെലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന; കരിഓയില്‍ പോലെയുളള പഴകിയ എണ്ണയും ബിരിയാണിയില്‍ നിന്ന് മാറ്റിവച്ച ഇറച്ചിയും കണ്ടെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) കൊട്ടാരക്കര ഹോടെലുകളില്‍ ഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി. കരിഓയില്‍ പോലെയുളള പഴകിയ എണ്ണയും ബിരിയാണിയില്‍ നിന്ന് മാറ്റിവച്ച ഇറച്ചിയും പരിശോധനയില്‍ കണ്ടെത്തി. അതേസനമയം ഹോടെലുകളുടെ പേരുവിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

പഴകിയ എണ്ണ തുടര്‍ചയായി ഉപയോഗിച്ചാണ് പാചകം ചെയ്തിരുന്നതെന്നാണ് വിവരം. എംസി റോഡിന്റെ ഇരുവശങ്ങളിലായി തിരുവനന്തപുരം ഭാഗത്തേക്കുളള ആറു ഹോടെലുകളിലായിരുന്നു പരിശോധന നടത്തിയത്. അധികം വന്ന ബിരിയാണിയില്‍ നിന്ന് ഇറച്ചി മാറ്റിവച്ച് വീണ്ടും ചൂടാക്കി നല്‍കുന്നതും കണ്ടെത്തി.
Keywords: Kollam, News, Kerala, Food, Raid, Hotel, Cooking, Health, Kottarakkara: Stale food seized from hotels.