ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.09.2015) കൊച്ചിന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂറ്റ്- റിസര്‍ച്ച് സെന്റര്‍ ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം ആര്‍.സി.സിയുടെ മാതൃകയില്‍ സ്വയംഭരണസ്ഥാപനമായാണ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുക. ഇന്‍സ്റ്റിറ്റിയൂട്ടിന് ഭരണാനുമതി നല്‍കാനും സൊസൈറ്റി രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താല്‍ക്കാലിക ഓഫീസും ഔട്ട്‌പേഷ്യന്റ് വിഭാഗവും എറണാകുളം മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് താമസിയാതെ തുടങ്ങും. 300 കിടക്കകള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പെടുത്താന്‍ ഉദ്ദേശിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്, രണ്ടുഘട്ടങ്ങളിലായാണ് നിര്‍മിക്കുക. ആദ്യഘട്ടത്തില്‍ 150 കിടക്കകള്‍ക്കുള്ള സൗകര്യമൊരുക്കും. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി, 10 കോടി രൂപ ബിവറേജസ് കോര്‍പ്പറേഷനില്‍നിന്നും അനുവദിക്കും.
അടിസ്ഥാന സൗകര്യവികസനത്തിനാവശ്യമായ തുക, എറണാകുളം ജില്ലാ സഹകരണബാങ്കില്‍നിന്നും വായ്പയായി ലഭ്യമാക്കും.
ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുവേണ്ട കെട്ടിട നിര്‍മാണം, ഉപകരണങ്ങള്‍ വാങ്ങല്‍, ഫാര്‍മസി സ്ഥാപിക്കല്‍, ജീവനക്കാരുടെ നിയമനം മുതലായവയുടെ ഏകോപനത്തിനായി ഡോ. വി.പി ഗംഗാധരനെ ടെക്‌നിക്കല്‍ സ്‌പെഷല്‍ ഓഫീസറായും ഡോ. ശാ തോമസിനെ സ്‌പെഷല്‍ ഓഫീസറായും നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

Keywords : Thiruvananthapuram, Kochi, Cancer, Hospital, Minister, V.S Shiva Kumar, Inauguration, Health.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.