Healthcare | അത്യാഹിത വിഭാഗങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് കെജിഎംഒഎ; 58-ാം സംസ്ഥാന സമ്മേളനത്തിന് പ്രൗഢ സമാപനം


● പൊതുസമ്മേളനം കെ.ജി.എം.ഒ.എ. മുന്‍ സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
● ഡോ. എസ് വി സതീഷ് കുമാര്‍ മെമ്മോറിയല്‍ അവാര്‍ഡ് 'ഹോപ്പി'ന് സമ്മാനിച്ചു.
● മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡുകള്‍ നാല് ഡോക്ടര്‍മാര്‍ക്കും നല്‍കി.
● സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കുമരകം: (KVARTHA) സര്‍ക്കാര്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) 58-ാം സംസ്ഥാന സമ്മേളനം 'വന്ദനം-2025' ആവശ്യപ്പെട്ടു. മേജര്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ തിരക്കുള്ള സമയങ്ങളില്‍ ഒരേസമയം രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്നും നിലവിലുള്ള കേഡര്‍ സിസ്റ്റം പുനരവലോകനം ചെയ്ത് പരിഷ്‌കരണങ്ങള്‍ വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കെ.ജി.എം.ഒ.എ. മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ജോയ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഡോ. ടി.എന്‍. സുരേഷ്, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസന്‍, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരന്‍, കെ.ജി.എം.സി.ടി.എ. സംസ്ഥാന സെക്രട്ടറി ഡോ. ടി. ഗോപകുമാര്‍, കെ.ജി.ഐ.എം.ഒ.എ. സംസ്ഥാന ട്രഷറര്‍ ഡോ. സി. ഷിബി എന്നിവര്‍ സംസാരിച്ചു.
ആരോഗ്യരംഗത്തെ മികച്ച സന്നദ്ധപ്രവര്‍ത്തനത്തിനുള്ള ഡോ. എസ് വി സതീഷ് കുമാര്‍ മെമ്മോറിയല്‍ അവാര്‍ഡ് കോഴിക്കോട്ടെ രക്തദാന സംഘടനയായ 'ഹോപ്പി'ന് സമ്മാനിച്ചു. കൂടാതെ, മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡുകള്‍ ഡോ. ജമാല്‍ അഹ്‌മദ്, ഡോ. പി.എല്‍. ദീപ്തി ലാല്‍, ഡോ. കെ.എസ്. സയ്യിദ് ഹമീദ് ഷുഹൈബ്, ഡോ. രഞ്ജിത് എന്നിവര്‍ക്കും നല്‍കി.
സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. പി കെ സുനില്‍ (പ്രസിഡന്റ്), ഡോ. ജോബിന്‍ ജി ജോസഫ് (ജനറല്‍ സെക്രട്ടറി), ഡോ. ഡി. ശ്രീകാന്ത് (ട്രഷറര്‍), ഡോ. സി.പി. ബിജോയ് (മാനേജിങ് എഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
#KGMOA #KeralaHealth #EmergencyDepartment #Healthcare #MedicalStaff #Conference