പുതുക്കിയ ഇ എസ് ഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ മാനദണ്ഡം പിന്‍വലിക്കണം; കേന്ദ്ര തൊഴില്‍ മന്ത്രിക്ക് മന്ത്രി ടി പി രാമകൃഷ്ണന്‍ കത്തയച്ചു
May 12, 2017, 21:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 12.05.2017) ഇ എസ് ഐ കോര്‍പറേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ വരുത്തിയ മാറ്റങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തൊഴില്‍ വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്ര തൊഴില്‍ മന്ത്രി ബംഗാരു ദത്താത്രേയയ്ക്ക് വീണ്ടും കത്തയച്ചു. വ്യവസ്ഥകളില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ ഇ എസ് ഐ ഗുണഭോക്താക്കളായ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തിരിച്ചടിയാണ്.
നിലവിലുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം ഒരു തൊഴിലാളി പരിരക്ഷിത തൊഴിലില്‍ മൂന്നു മാസം പൂര്‍ത്തിയാക്കുകയും ചുരുങ്ങിയത് 39 ദിവസത്തെ ഇ എസ് ഐ വിഹിതം അടയ്ക്കുകയും ചെയ്താല്‍ തൊഴിലാളിക്കും പരിരക്ഷിത തൊഴിലില്‍ ആറു മാസം പൂര്‍ത്തീകരിക്കുകയും 78 ദിവസത്തെ വിഹിതം അടയ്ക്കുകയും ചെയ്താല്‍ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും ഇ എസ് ഐ കോര്‍പറേഷനില്‍ എംപാനല്‍ ചെയ്തിട്ടുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ പരിരക്ഷിത തൊഴിലില്‍ രണ്ടു വര്‍ഷത്തെ സേവനവും 156 ദിവസം വിഹിതവും അടച്ചിരിക്കണമെന്നാണ് പുതുക്കിയ നിബന്ധന. ഇത് കേരളത്തിലെ ലക്ഷക്കണക്കിന് ഇ എസ് ഐ ഗുണഭോക്താക്കളെ ദോഷകരമായി ബാധിക്കും.
കേരളത്തിലെ കശുവണ്ടി മേഖലയിലെ മൂന്നുലക്ഷത്തോളം വരുന്ന ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ശരാശരി തൊഴില്‍ ദിനം 78 ദിവസത്തില്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ 156 ദിവസത്തെ വിഹിതം നല്‍കണമെന്നത് അവര്‍ക്ക് അസാധ്യമാണെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. 2017 ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി ഇ എസ് ഐ കവറേജ് വ്യാപിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പുതുക്കിയ നിബന്ധന പ്രകാരം കേരളത്തില്‍ പുതുതായി ഇ എസ് ഐയില്‍ ചേര്‍ന്നവര്‍ക്ക് സൂപ്പര്‍ സെപ്ഷ്യാലിറ്റി ചികിത്സാ സൗകര്യം ലഭിക്കുന്നതിന് കുറഞ്ഞത് രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വരും.
പുതിയ മാനദണ്ഡമനുസരിച്ച് നിലവിലുള്ള ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് പോലും ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ നിഷേധിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇ എസ് ഐ ആശുപത്രികളില്‍ സൂപ്പര്‍ സെപ്ഷ്യാലിറ്റി ചികിത്സാ സൗകര്യം ലഭ്യമല്ലെന്ന കാര്യവും തൊഴില്‍ മന്ത്രി കേന്ദ്രത്തിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, Minister, Letter, Health, Treatment, Minister TP Ramakrishnan, Kerala labour minister send letter to union minister on ESI issue.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.