Covid Cases | കോവിഡ്: കാണ്‍പൂരില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കാണ്‍പൂരില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍കാര്‍. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. വരാനിരിക്കുന്ന ആഘോഷങ്ങള്‍, പരീക്ഷകള്‍ എന്നിവ കണക്കിലെടുത്താണ് ജില്ലയില്‍ നിയന്ത്രണമേര്‍പെടുത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

Aster mims 04/11/2022

144-ാം വകുപ്പ് പ്രകാരം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ല. പൊലീസ് കമീഷനറുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ കൂട്ടം ചേരാനോ ജാഥനടത്താനോ പാടില്ല. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പ് പ്രകാരം കേസ് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Covid Cases | കോവിഡ്: കാണ്‍പൂരില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

അതേസമയം 24 മണിക്കൂറിനിടെ ഇന്‍ഡ്യയില്‍ 13,272 പുതിയ കേസുകള്‍ റിപോര്‍ട് ചെയ്തു. 13,900 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച 15,756 കേസുകളാണ് റിപോര്‍ട് ചെയ്തത്. രാജ്യത്തെ നിലവിലെ കോവിഡ് കേസുകളുടെ എണ്ണം 1,01,116 ആണ്.

Keywords: New Delhi, News, National, Health, Case, Uttar Pradesh, COVID-19, Kanpur imposes section 144 for a month amid rise in Covid cases.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia