സന്ധിരോഗങ്ങളുടെ ചികിത്സയില്‍ വന്‍മാറ്റത്തിന് ഒരുങ്ങി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്; ആര്‍ത്രോസ്‌കോപിയുടെ നൂതന പരിവര്‍ത്തനമായ നാനോസ്‌കോപ് ചികിത്സ ആരംഭിച്ചു
                                                 Apr 28, 2021, 11:10 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (www.kvartha.com 28.04.2021) സന്ധിരോഗങ്ങളുടെ ചികിത്സയില്‍ വന്‍മാറ്റത്തിന് ഒരുങ്ങി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്. ആര്‍ത്രോസ്‌കോപിയുടെ നൂതന പരിവര്‍ത്തനമായ നാനോസ്‌കോപ് ചികിത്സ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. വേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയ 39 വയസുകാരനിലാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ടന്റ് ആന്‍ഡ് ആര്‍ത്രോസ്‌കോപിക് സര്‍ജന്‍ ഡോ. ശ്രീഹരിയും ടീമുമാണ് കേരളത്തിലെ ആദ്യ നാനോസ്‌കോപ്പിന് നേതൃത്വം വഹിച്ചത്. 
 
 
  സൂചിമുമ്പിന് തുല്യമായ വലുപ്പം മാത്രമുള്ള ദ്വാരം സൃഷ്ടിച്ചശേഷം അതിലൂടെ പ്രവേശിപ്പിക്കുവാന്‍ സാധ്യമായ വളരെ നേര്‍ത്ത ഉപകരണങ്ങള്‍ കടത്തിവിട്ടാണ് ചികിത്സ പൂര്‍ത്തീകരിച്ചത്. വളരെ നേര്‍ത്ത ദ്വാരം മാത്രമായതിനാല്‍ കൈക്കുഴ, കാല്‍മുട്ട, കാല്‍പാദം, കാല്‍കുഴ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സന്ധികളിലെ എത്ര സങ്കീര്‍ണ്ണമായ ചികിത്സകളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.  
  സന്ധികളെ ബോധിക്കുന്ന രോഗങ്ങള്‍ക്ക് പൊതുവെ സ്വീകരിക്കുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയാ രീതിയാണ് ആര്‍ത്രോസ്‌കോപി. എന്നാല്‍ ഈ രീതിയില്‍ തന്നെ സംഭവിച്ചിരിക്കുന്ന സാങ്കേതികമായ വലിയ പുരോഗതിയുടെ ഭാഗമായാണ് നാനോസ്‌കോപ് എന്ന പുതിയ ചികിത്സാ സംവിധാനം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.  
 
  താക്കോല്‍ദ്വാരം എന്ന കാഴ്ചപ്പാടില്‍ നിന്ന് മാറി സൂചിമുനമ്പ് എന്ന കാഴ്ചപ്പാടിലേക്കുള്ള മാറ്റമാണ് നാനോസ്‌കോപിലൂടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. വളരെ നേര്‍ത്ത മുറിവ് മാത്രമായതിനാല്‍ രോഗികളെ സംബന്ധിച്ച് വളരെ ആശ്വാസകരവും, വേദന കുറവുമായിരിക്കും. മാത്രമല്ല രക്തനഷ്ടക്കുറവ്, ഇന്‍ഫക്ഷന്‍ സാധ്യതക്കുറവ്, വളരെ വേഗത്തിലുള്ള രോഗമുക്തി, ദൈനംദിന ജീവിതത്തിലേക്ക് വളരെ പെട്ടെന്നുള്ള തിരിച്ച് വരവ്, ആശുപത്രി അഡ്മിഷന്‍ ആവശ്യമില്ല തുടങ്ങിയ നേട്ടങ്ങളുമുണ്ട്. 
   Keywords:  Kannur, News, Kerala, Health, Treatment, Hospital, Nanoscopy, Arthroscopy, Aster MIMS, Patient, Pain, Kannur Aster MIMS launches Nanoscopy treatment, an innovative variant of Arthroscopy. 
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
