ലോക ആസ്തമ ദിനം: ശ്വാസകോശാരോഗ്യത്തിന് പ്രചരണ പരിപാടിയുമായി ബ്രീത്ത് ഫ്രീ മൂവ്‌മെന്റ്
Apr 27, 2017, 14:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 27.04.2017) ലോക ആസ്തമ ദിനത്തോടനുബന്ധിച്ച് ശ്വാസകോശങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള പ്രചരണ പരിപാടിയുമായി ബ്രീത്ത് ഫ്രീ മൂവ്‌മെന്റ്. ജീവിത ശൈലിയും, അന്തരീക്ഷ മലിനീകരണവും നിമിത്തം പലവിധ രോഗങ്ങളും ഇന്ന് വ്യാപകമായിട്ടുണ്ട്, ഇതില്‍ ഏറെ പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണ് ആസ്തമ.
ഹൃദയാരോഗ്യമാണ് ശരീരത്തിന്റെ മൊത്തത്തിലെ ആരോഗ്യ ലക്ഷണമായി പലപ്പോഴും പരിഗണിക്കപ്പെടാറ്. ശ്വാസകോശങ്ങളുടെ ആരോഗ്യം ഇതേപോലെ തന്നെ പ്രധാനമാണെങ്കിലും അതിന് വേണ്ടത്ര ശ്രദ്ധനമ്മളാരും നല്‍കുന്നില്ലെന്നതാണ് വാസ്തവം. പുകവലി, വ്യായാമമില്ലായ്മ, ഭക്ഷണ രീതികള്‍, അന്തരീക്ഷ മലിനീകരണം എന്നിവ ശ്വാസകോശങ്ങളുടെ ആരോഗ്യത്തെ നേരിട്ടു തന്നെ ബാധിക്കുന്നു. പോെകപ്പോകെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിയെത്തന്നെ ഇത് സ്വാധീനിക്കുന്നു. നിങ്ങളുടെ ശ്വാസകോശങ്ങളുടെ ആരോഗ്യം തിരിച്ചറിയാനുള്ള ആദ്യപടി നിങ്ങളുടെ 'ലംഗ് നമ്പര്‍' അറിയുക എന്നതാണ്്. എത്ര കാര്യക്ഷമമായാണ് നിങ്ങളുടെ ശ്വാസകോശം പ്രവര്‍ത്തിക്കുതെന്ന്് അപ്പോള്‍ നിങ്ങള്‍ക്ക് അറിയാനാകും, മാത്രവുമല്ല അതനുസരിച്ച് ആവശ്യമായ വൈദ്യസഹായവും തേടാന്‍ സാധിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള രോഗി പതിവായി ബിപി (ബ്ലഡ് പ്രഷര്‍) പരിശോധിക്കുന്നതു പോലെ തന്നെ ആസ്തമ രോഗികളും ശ്വാസതടസം അനുഭവിക്കുന്നവരും ശ്വാസകോശത്തിന്റെ ആരോഗ്യം പതിവായി മോണിറ്റര്‍ ചെയ്യേണ്ടതാണ്. സ്‌പൈറോമെട്രി അല്ലെങ്കില്‍ പള്‍മണറി ടെസ്റ്റ് വഴി ലളിതമായി ചെയ്യാവുതേയുള്ളൂ ഇത്. ഇങ്ങിനെ കണ്ടെത്തുന്ന നിങ്ങളുടെ ലംഗ് നമ്പര്‍ എപ്പോഴും അഭികാമ്യമായ നിലയില്‍ തന്നെ കാത്തു സൂക്ഷിക്കുന്നതാണ് ശ്വാസകോശത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനുള്ള ഏറ്റവും പ്രധാന നടപടി.
ശ്വാസകോശങ്ങളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ രോഗാവസ്ഥയാണ് ആസ്തമ. 'ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന, പരിപൂര്‍ണമായ പരിഹാരം ഇല്ലാത്ത രോഗമാണ് ആസ്തമ. എന്നാല്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാതെ ആസ്തമയെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഇന്‍ഹേലറുകള്‍ സഹായിക്കും. പക്ഷേ, അല്‍പമൊരാശ്വാസം ലഭിച്ചാല്‍ ഇന്‍ഹേലര്‍ ഉപയോഗം നിര്‍ത്തുന്നതാണ് നല്ലൊരു വിഭാഗം രോഗികളുടേയും ശീലം. ഇത് അപകടകരമാണെന്ന് തിരിച്ചറിയുക. ഇന്‍ഹേലര്‍ ഉപയോഗംനിര്‍ത്തുന്നതോടെ നിസാര ജോലികള്‍ പോലും ഇവര്‍ക്ക് ശ്വാസംമുട്ടുണ്ടാക്കാന്‍ കാരണമായേക്കാം. കൃത്യമായ വൈദ്യ നിര്‍ദേശങ്ങള്‍ പാലിച്ചു മാത്രമേ ഇന്‍ഹേലറുകളുടെ ഉപയോഗം തുടങ്ങാനും അവസാനിപ്പിക്കാനും പാടുള്ളൂ;'കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി പള്‍മണോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.ജേക്കബ് ബേബിപറഞ്ഞു.
നിങ്ങള്‍ എത്രമാത്രം വായു ഉള്ളിലേക്ക് എടുക്കുന്നു, എത്ര പെട്ടെന്ന് അത് പുറത്തേക്ക് വിടുന്നു എന്നിവ അളക്കുകയാണ് സ്‌പൈറോമെട്രിയില്‍; ശ്വാസകോശത്തെ ബാധിക്കുന്ന നിരവധി രോഗാവസ്ഥകള്‍ നിര്‍ണ്ണയിക്കാന്‍ സ്‌പൈറോമെട്രി പരിശോധനയ്ക്ക് കഴിയും. ശ്വാസകോശം എങ്ങിനെ ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുന്നു, എത്ര കാര്യക്ഷമമായി ഓക്‌സിജനെ രക്തത്തിലേക്ക് കടത്തിവിടുന്നു എന്നിവയാണ് പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റില്‍ പരിശോധിക്കുന്നത്. ലംഗ് വോളിയം അളവുകള്‍ നിങ്ങളെ ബാധിക്കുന്ന പലവിധ ശ്വാസകോശ രോഗങ്ങളിലേയ്ക്കുമുള്ള ചൂണ്ടുപലകയാണ്.ഇത്തരം ടെസ്റ്റുകള്‍ ആസ്തമ പോലുള്ള അവസ്ഥകളെ നേരത്തെ തിരിച്ചറിയാനും ഫലപ്രദമായി നിയന്ത്രിക്കാനും സഹായിക്കും. ചികിത്സ കൊണ്ട് നിയന്ത്രിക്കപ്പെടാത്ത ആസ്തമ പ്രശ്‌നകാരിയും, ജീവനു തന്നെ ഭീഷണിയാകാവുന്നതുമാണ് എന്നത് മറക്കാതിരിക്കുക.
'നിങ്ങളുടെ ലംഗ് നമ്പര്‍ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നത് ഏറെ പ്രധാനമാണ്. അതേപോലെ തന്നെയാണ് ആസ്തമയും ശ്വാസം മുട്ടലും നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ തെറാപ്പിയാണ് ഇന്‍ഹേലേഷന്‍ എന്ന തിരിച്ചറിവും. ആസ്തമയോ ശ്വാസം മുട്ടലോ നേരിടുന്നവര്‍ഈ ലോക ആസ്തമ ദിനത്തോടനുബന്ധിച്ച് (മെയ് 2)സ്‌പൈറോമെട്രിയോ, അല്ലെങ്കില്‍ പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റോ ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. ആസ്തമ നിയന്ത്രിക്കുന്നതില്‍ ഇന്‍ഹേല്‍ ചെയ്യുന്ന കോര്‍ട്ടിക്കോസ്‌റ്റെറോയ്ഡു കള്‍ വളരെ ഫലപ്രദമാണെന്ന്് ആധികാരികമായി തെളിയിക്കപ്പെട്ടതും, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമാണ്്;'കൊച്ചി ലിസി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ.എ.ആര്‍. പരമേശ് പറഞ്ഞു.
ആസ്തമ ചികിത്സയുടെ സുപ്രധാന ലക്ഷ്യം രോഗത്തിന്റെ ഫലപ്രദമായ നിയന്ത്രണമാണ്. ആസ്തമ നിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാവട്ടെ ഇന്‍ഹലേഷന്‍ തെറാപ്പിയും. പ്രതിദിനം വെറും നാലു മുതല്‍ ആറു രൂപ വരെയാണ് ഇതിനു വരുന്ന പരമാവധി ചെലവ്. അതായത് ഒരു രാത്രി ആശുപത്രിയില്‍ കഴിയുന്നതിനാവശ്യമായ ചെലവ് പോലും ഒരു വര്‍ഷത്തേക്കുള്ള മരുന്നിന് വേണ്ടി വരില്ലെന്നര്‍ഥം. ഇന്‍ഹലേഷന്‍ തെറാപ്പിയുടെ പ്രാധാന്യം മനസിലാക്കി അതു പിന്‍തുടര്‍ന്നാല്‍ നമുക്ക് ആസ്തമയെ നിയന്ത്രിക്കാനും സന്തോഷകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. ഇന്‍ഹലേഷന്‍ തെറാപ്പിക്ക് പാര്‍ശ്വഫലങ്ങള്‍ വളരെ കുറവാണ്, മാത്രവുമല്ല ഉള്ളില്‍ കഴിക്കുന്ന മരുന്നുകളെ അപേക്ഷിച്ച് ഡോസേജ് വളരെ കുറവുമാണ്. ഗര്‍ഭിണികള്‍ക്കടക്കം എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന നിലയില്‍ സുരക്ഷിതവുമാണിത്.
ആസ്തമയെ സംബന്ധിച്ച് ലക്ഷണങ്ങള്‍, ചികിത്സ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് സമയബന്ധിതവും ആധികാരികവുമായ വിവരങ്ങള്‍ രോഗിക്ക് ലഭ്യമാക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ആസ്തമ, സിഒപിഡി, നേസല്‍ അലര്‍ജി എന്നിവയെക്കുറിച്ചുള്ള ഡോക്ടര്‍മാര്‍ അംഗീകരിച്ച, എളുപ്പത്തില്‍ മനസിലാക്കാവുന്ന വിവരങ്ങള്‍ ലഭ്യമാകുന്ന രോഗി ബോധവത്കരണ സൈറ്റുകളിലൊന്നാണ് www.breathefree.com
ബ്രീത്ത് ഫ്രീയെക്കുറിച്ച്
ആസ്തമ അടക്കമുള്ള ശ്വാസകോശ രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന തിനായി ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളുടെ പിന്തുണയോടെ സിപ്ലയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ സേവന സംരംഭമാണ് ബ്രീത്ത് ഫ്രീ. ക്യാംപുകള്‍, ക്ലിനിക്കുകള്‍, തിരഞ്ഞെടുത്ത രോഗികള്‍ക്കായി യാത്രകള്‍, ഓണ്‍-ഗ്രൗണ്ട് ആക്ടിവിറ്റികള്‍ തുടങ്ങിയ വിവിധ ബോധവത്കരണ പരിപാടികളും പ്രവര്‍ത്തനങ്ങളും ബ്രീത്ത് ഫ്രീ നടത്തുന്നുണ്ട്. എളുപ്പത്തില്‍ മനസിലാക്കാവുന്ന പേഷ്യന്റ് എജ്യുക്കേഷന്‍ മെറ്റീരിയലുകളും ബ്രീത്ത് ഫ്രീ നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.breathefree.com
ആസ്തമയെക്കുറിച്ച്
ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് ആസ്തമ. ഓരോ വര്‍ഷവും ആസ്തമ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 100-150 ദശലക്ഷം ആളുകള്‍ക്കാണ് ആസ്തമയുള്ളത്. ഇന്ത്യയില്‍ ആസ്തമ രോഗികളുടെ എണ്ണം 15-20 ദശലക്ഷമായി വര്‍ധിച്ചിരിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കൃത്യമായ ചികിത്സ ലഭ്യമാക്കി ഫലപ്രദമായി ആസ്തമയെ നിയന്ത്രിച്ചില്ലെങ്കില്‍ ആസ്തമ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കും.
ശ്വസന വ്യവസ്ഥയിലുണ്ടാകുന്ന ഗുരുതരമായ പ്രശ്‌നമാണ് ആസ്തമ. നമ്മുടെ ശ്വാസകോശത്തിലെ വായു സഞ്ചാര പാതയിലുണ്ടാകുന്ന നീര്‍വീക്കം (സ്വെല്ലിംഗ്) ആണ് ഇതിനു കാരണം. ഇതുമൂലം വായുസഞ്ചാര പാത ചെറുതാകുകയും ശ്വാസകോശം നിരവധി അലര്‍ജികള്‍ക്ക് വിധേയമായി ആസ്തമയുടെ തുടക്കത്തിന് കാരണമാകുകയും ചെയ്യും. പൊടി, തണുപ്പ്, പൂമ്പൊടി, മൃഗങ്ങളുടെ രോമം, വൈറസുകള്‍, വായു മലിനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍ എന്നിവ മുതല്‍ മാനസിക അസ്വസ്ഥതകള്‍ വരെ ആസ്തമയ്ക്ക് കാരണമാകുന്നു. നെഞ്ച് വലിഞ്ഞു മുറുകുക, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ചുമ എന്നിവയാണ് സാധാരണ പ്രകടമാകാറുള്ള ലക്ഷണങ്ങള്‍. കുട്ടികളില്‍ ചുമ മാത്രമാണ് ലക്ഷണമായി കാണപ്പെടുക. രാത്രിയിലും അതിരാവിലെയും കടുത്ത ചുമ അനുഭവപ്പെടും. വിവിധ കഫ് സിറപ്പുകളും മറ്റു മരുന്നുകളും കഴിച്ചാലും ഇതു മാറുകയുമില്ല.
ആസ്തമ പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാനാകില്ലെങ്കിലും പൂര്‍ണ്ണമായി നിയന്ത്രിക്കാനും സാധാരണ നിലയില്‍ വളരെ സജീവമായ ജീവിതം നയിക്കാനുമാകും. ആസ്തമയ്ക്ക് നിരവധി തെറാപ്പികളും ചികിത്സാ രീതികളും ഇന്ന് ലഭ്യമാണ്. ആസ്തമ ചികിത്സയില്‍ ഇപ്പോള്‍ ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ മാര്‍ഗമായി ആഗോള തലത്തില്‍ തന്നെ സ്വീകരിക്കപ്പെട്ടിരിക്കുത് ശ്വാസകോശത്തില്‍ നേരിട്ടെത്തി അതിവേഗം പ്രവര്‍ത്തിക്കുന്ന ഇന്‍ഹലേഷനാണ്. സിറപ്പുകളേക്കാളും ഗുളികകളേക്കാളും 20 മടങ്ങ് കുറവ് ഡോസേജ് മാത്രമേ ഇന്‍ഹലേഷന്‍ തെറാപ്പിയില്‍ ആവശ്യമായി വരുന്നുള്ളൂ. മാത്രമല്ല കൂടുതല്‍ ഫലപ്രദവും ഉടനടി പരിഹാരം നല്‍കുന്നതുമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Health, Programme, Join the breathe free movement and save your lungs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.