രാജ്യത്തെ എല്ലാബ്ലോക്കുകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 12.05.2017) രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര രാസവസ്തു, രാസവള, പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു. താങ്ങാവുന്ന നിരക്കില്‍ നിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കി, എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ സാധ്യമാക്കിക്കൊണ്ട് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പദ്ധതി ഒരു നിശബ്ദ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് അനന്ത് കുമാര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ എല്ലാബ്ലോക്കുകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍

ഇന്ത്യ ഇന്ന് ലോകത്തിന്റെ മരുന്നുനിര്‍മാണശാലയാണെന്നും ഇന്ത്യന്‍ മരുന്നു നിര്‍മാണ മേഖല 20 - 21 ശതമാനം എന്ന വേഗതയില്‍ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധിപദ്ധതിയുടെ നേട്ടങ്ങള്‍ ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 1000 ത്തിലധികം റെയില്‍വേ സ്‌റ്റേഷനുകളില്‍ ജനൗഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ റെയില്‍വേ മന്ത്രാലയം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അനന്ത് കുമാര്‍ അറിയിച്ചു.

നിലവില്‍ രാജ്യത്ത് 1320 ജനൗഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ മൂവായിരത്തില്‍ക്കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാനായി 32,225 അപേക്ഷകളാണ് ഗവണ്‍മെന്റിന് ലഭിച്ചത്. ഇതില്‍ 30,300 എണ്ണത്തിന് ഗവണ്‍മെന്റ് തത്വത്തില്‍ അംഗീകാരം നല്‍കി. ലോകാരോഗ്യ സംഘടനയുടെ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസസ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന മരുന്നുകള്‍ മാത്രമേ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ വില്‍ക്കുന്നുള്ളൂ. മരുന്നു കുറിപ്പടിയില്‍ ബ്രാന്റ് നാമത്തോടൊപ്പം ജനറിക് പേരുകളും രേഖപ്പെടുത്തണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ മരുന്നുകളും പൊതിയുന്ന സമയത്ത് നിര്‍ബന്ധമായും അവയുടെ ജനറിക് നാമം വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : New Delhi, National, Health, Jan Oushadhi centers will start every blocks.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia