തൈറോയിഡ്; രോഗികളുടെ ഭക്ഷണക്രമം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 20.04.2019) കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. തൈറോയിഡ് രോഗങ്ങളുണ്ടാവാന്‍ മൂന്നിരട്ടി സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ്.

തൈറോയിഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം) പ്രധാന രോഗങ്ങള്‍. ക്ഷീണം, വിഷാദം, ആര്‍ത്തവക്രമക്കേടുകള്‍, കൊളസ്‌ട്രോള്‍, കുടുംബപാരമ്പര്യം എന്നിവയൊക്കെ വിവിധ തൈറോയ്ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളാകാം.

തൈറോയിഡ്; രോഗികളുടെ ഭക്ഷണക്രമം

ഡോക്ടര്‍മാരുടെ നിര്‍ദേശം 35 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ തൈറോയിഡ് രോഗങ്ങള്‍ ഒഴിവാക്കാന്‍ കാര്യമായിത്തന്നെ ശ്രദ്ധിക്കണമെന്നാണ്. തൈറോയ്ഡ് രോഗികള്‍ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധ കാണിക്കണം.

അയഡിന്‍ അടങ്ങിയ ആഹാരം

പ്രധാനമായും അയഡിന്‍ അടങ്ങിയ ആഹാരമാണ് തൈറോയിഡ് രോഗികള്‍ കഴിക്കേണ്ടത്. അയഡിന്‍ അടങ്ങിയ കടല്‍ ഭക്ഷണം, മത്സ്യം എന്നിവയും പച്ചകറികളും കഴിക്കുക. ഹൈപ്പോ തൈറോയിഡിസം തടയാന്‍ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. പച്ചക്കറികളില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും തൈറോയിഡ് രോഗികള്‍ക്ക് നല്ലതാണ്.

ധാരാളം വെള്ളം

തൈറോയിഡ് രോഗികള്‍ ധാരാളം വെള്ളം കുടിക്കണം. കുറഞ്ഞത് എട്ട് ക്ലാസ് വെള്ളമെങ്കിലും കുടിക്കണം.

വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

ഹൈപ്പര്‍ തൈറോയിഡിസത്തിന് കാരണം ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതാണ്. ഹോര്‍മോണിന്റെ ഉല്‍പാദനം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് വെളിച്ചെണയായതിനാല്‍ ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Keywords:  Hypothyroidism; eat these foods, Kochi, News, Kerala, Health, Food, Drinking Water.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia