Health | മുട്ട് വേദന ഒരു പ്രശ്നമാണോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്!
മുട്ടുവേദന പലർക്കും ഒരു പൊതു പ്രശ്നമാണ്, പ്രായമാകുന്നതോടെ ഇത് കൂടുതൽ വ്യാപകമാകുന്നു. മുട്ടിലെ തേയ്മാനം, അമിതഭാരം, അപകടം തുടങ്ങിയവ മുട്ടുവേദനയ്ക്ക് കാരണമാകാം
ന്യൂഡൽഹി: (KVARTHA) മുട്ട് വേദന (Knee Pain) മാറാത്ത പ്രശ്നമാണ് പലര്‍ക്കും. പ്രായം (Age) കൂടുമ്പോൾ പലര്‍ക്കും മുട്ട് വേദന ഉണ്ടാകാറുണ്ട്. മുട്ടിന്റെ തേയ്മാനം മൂലം വേദന അനുഭവപ്പെടുന്നവരാണ് പലരും. മനുഷ്യ ശരീരത്തിലെ (Human Body) എല്ലാ സന്ധികളിലും (Joint) കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് കാര്‍ട്ടിലേജ് (Cartilage). എല്ലുകളുടെ (Bones) അറ്റം ഇവയാൽ മൂടപ്പെടുന്നു. ഇത് കാരണമാണ് സന്ധികൾ അനായാസം ചലിപ്പിക്കാൻ കഴിയുന്നത്. മുട്ട് വേദന കുറയാൻ വീട്ടിൽ തന്നെ നമുക്ക് ചില മരുന്നുകൾ പരീക്ഷിക്കാം.
കഷായം തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ഗ്ലാസ് ചെറു ചൂട് വെള്ളം എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിയില ചേർക്കുക. പിന്നെ അര ടീ സ്പൂൺ ജീരകം ചേർക്കുക. കൂടാതെ ഇതിലേക്ക് പെരുംജീരകവും ചേർത്ത് ഇത് നന്നായി യോജിപ്പിക്കുക. യോജിപ്പിച്ച ഈ ചേരുവകളെല്ലാം ഒരു രാത്രി മുഴുവനും മാറ്റി വെക്കുക. ശേഷം രാവിലെ ഉണർന്നാൽ വെറും വയറ്റിൽ കുടിക്കുക. ഈ രീതി പത്തു ദിവസം തുടരുക. മുട്ടുവേദന എളുപ്പത്തിൽ മാറ്റാനുള്ള പ്രകൃതി ദത്ത ഗുണങ്ങളുള്ള മരുന്നാണ് ഇത്.
ചേരുവകളുടെ ഗുണങ്ങൾ അറിയാം
* മല്ലിയില (Coriander leaves)
നിറയെ ആരോഗ്യഗുണങ്ങൾ ഉള്ള പ്രകൃതി ദത്ത ചെടിയാണ് മല്ലിയില. നമ്മള്‍ സാധാരണ കറികൾക്കും സലാഡുകൾക്കും ഉപയോഗിക്കുന്നതാണ് മല്ലിയില. വൈറ്റമിൻ സി, കാൽസ്യം (Calcium), മഗ്നീഷ്യം (Magnesium) പൊട്ടാസ്യം (Potassium), ഇരുമ്പ് (Iron) എന്നിവയുടെ ഉറവിടമാണ് ഇത്. വൈറ്റമിനുകൾ (Vitamins), ധാതുക്കൾ (Minaresl), ആൻ്റി ഓക്സിഡൻ്റുകൾ മല്ലിയിലയിൽ നിന്ന് ലഭ്യമാണ്.
രക്തം കട്ട പിടിക്കുന്നത് ഇല്ലാതാക്കാൻ മല്ലിയില നല്ലതാണ്. രക്തയോട്ടം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഇതിന് സഹായിക്കുന്ന വൈറ്റമിൻ കെ മല്ലിയിലയിൽ ധാരാളമുണ്ട്. രക്തക്കുഴലുകൾ വികസിക്കുവാൻ സഹായിക്കും. രക്ത സമ്മർദ്ദം കുറയ്ക്കാനും മല്ലിയില നല്ലതാണ്. ഹൃദയ ആരോഗ്യം മെച്ചപ്പെടുത്തും, അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും, ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്‌നങ്ങൾക്കും മല്ലിയില നല്ലതാണ്.
* ജീരകം (Cumin)
ജീരകം പൊതുവെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ദഹന (Digestion) പ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു. ഇതിൽ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ജീരകം. ഫ്രീ റാഡിക്കിലുകളുടെ അളവും സമ്മർദവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. ചിലയിനം അർബുദങ്ങളിൽ നിന്നും രക്ഷിക്കുന്നു.
* പെരും ജീരകം (Fennel)
പെരുംജീരകം സാധാരണ നമ്മുടെ അടുക്കളയിൽ കാണപ്പെടുന്ന വസ്തുവാണ്. കറികൾക്കും മറ്റുമായി മസാല കൂട്ടായി നമ്മള്‍ ഉപയോഗിക്കാറുണ്ട്. നല്ല മണത്തിനൊപ്പം രുചിയിലും കേമമാണ് പെരുംജീരകം. നിറയെ ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് പെരുംജീരകം. വൈറ്റമിൻ സി, ഇ, കെ തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. ധാതുക്കൾ, കാൽസ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ്, പോളിഫെനോൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയെല്ലാം പെരും ജീരകത്തിൽ ധാരാളമുണ്ട്. കൂടാതെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വയർ വീക്കം പോലെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.
ശ്രദ്ധിക്കുക
ഈ പ്രകൃതിദത്ത പരിഹാരം മുട്ടുവേദനയ്ക്ക് താല്ക്കാലിക ആശ്വാസം നൽകിയേക്കാം. എന്നാൽ, നിങ്ങളുടെ മുട്ടുവേദന ഗുരുതരമാണെങ്കിൽ അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണുക. ഈ പ്രകൃതിദത്ത പരിഹാരം ഒരു വൈദ്യോപദേശത്തിന് പകരമായി കണക്കാക്കരുത്.