Awareness | എച്ച് ഐ വിയും എയ്ഡ്‌സും ഒന്നാണോ? അറിയാം 

 
Image representing HIV vs. AIDS: Understanding the Difference
Image representing HIV vs. AIDS: Understanding the Difference

Representational Image Generated by Meta AI

● എച്ച്.ഐ.വി. സിഡി 4 കോശങ്ങളെ നശിപ്പിക്കുന്നു. 
● രോഗപ്രതി രോധശേഷിയെ താറുമാറാക്കുന്നു.
● അണുബാധ, കാന്‍സര്‍ എന്നീ രോഗാവസ്ഥകള്‍ വളരെ പെട്ടെന്ന് പിടിപെടുന്നു.
● എച്ച്.ഐ.വി. അണുബാധയുടെ തീവ്രമായ ഘട്ടമാണ് എയ്ഡ്‌സ്.
● മൂന്നു ഘട്ടങ്ങളിലായാണ് എച്ച്‌ഐവി ശരീരത്തെ ബാധിക്കുന്നത്. 

സോണിച്ചന്‍ ജോസഫ് 

(KVARTHA) ഇന്ന് ആരോഗ്യരംഗത്ത് അറിയപ്പെടുന്ന രണ്ട് പദങ്ങളാണ് എച്ച്.ഐ.വിയും എയ്ഡ്‌സും. എയ്ഡ്സ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, ഈ രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുസമൂഹത്തില്‍ അത്യന്താപേക്ഷിതമാണ്. മനുഷ്യര്‍ വളരെ ഭയത്തോടെ കാണുന്ന രോഗം കൂടിയാണ് എയ്ഡ്‌സ്. അങ്ങനെയൊരാളുമായി സമ്പര്‍ക്കം പോലും പലരും മടിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്നതിന്റെ ചുരുക്കപ്പേരാണ് എച്ച്.ഐ.വി. ഇപ്പോള്‍ പലര്‍ക്കും ഒരു ആശയക്കുഴപ്പം ഉണ്ടാകാറുണ്ട് എച്ച്.ഐ.വിയും എയ്ഡ്‌സും ഒന്നാണോ എന്നത്. അതിനെപ്പറ്റി അറിവ് പകരുകയാണിവിടെ. 

എച്ച്.ഐ.വിയും എയ്ഡ്‌സും ഒന്നാണോ? 

മറ്റെല്ലാ വൈറസ് രോഗങ്ങള്‍ പോലെ ഒരു അണുബാധയാണ് ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (HIV). ടി സെല്ലുകള്‍ എന്ന് അറിയപ്പെടുന്ന സിഡി 4 കോശങ്ങളെയാണ് ഇത് നശിപ്പിക്കുന്നത്. അങ്ങനെ ഇവ രോഗപ്രതി രോധശേഷിയെ താറുമാറാക്കുന്നു. എച്ച്.ഐ.വി ബാധിച്ച രോഗിക്ക് മറ്റു രോഗങ്ങളെ ചെറുത്തു നില്‍ക്കാനുള്ള കഴിവും നഷ്ടപ്പെടുന്നു. അങ്ങനെ അവര്‍ക്ക് അണുബാധ, കാന്‍സര്‍ എന്നീ രോഗാവസ്ഥകള്‍ വളരെ പെട്ടെന്ന് പിടിപെടുന്നു. രോഗത്തിന്റെ തീവ്രത നിശ്ചയിക്കുന്നത് സിഡി 4 കോശങ്ങളുടെഅളവ് അനുസരിച്ചാണ്. 

എച്ച്.ഐ.വി. അണുബാധയുടെ തീവ്രമായ ഘട്ടമാണ് എയ്ഡ്‌സ്. സിഡി 4 കോശങ്ങള്‍ 200 ല്‍ താഴെ ആവുമ്പോഴാണ് ഈ രോഗാവസ്ഥയില്‍ എത്തിച്ചേരുന്നത്. ആരോഗ്യമുള്ള സാധാരണ വ്യക്തികളില്‍ ഈ കോശങ്ങള്‍ 500 മുതല്‍ 1500 വരെ കാണപ്പെടും.അക്യൂട്ട് എച്ച്‌ഐവി ഇന്‍ഫെക്ഷന്‍, ക്ലിനിക്കല്‍ ലാറ്റന്‍സി, ഒടുവില്‍ എയ്ഡ്‌സ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് എച്ച്‌ഐവി ശരീരത്തെ ബാധിക്കുന്നത്. 

എച്ച്.ഐ.വി-യെക്കുറിച്ചും എയ്ഡ്സിനെക്കുറിച്ചുമുള്ള ശരിയായ വിവരങ്ങള്‍ എല്ലാവരിലേക്കും എത്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാനും രോഗബാധിതരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താതിരിക്കാനും ഇത് സഹായിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഈ വിവരങ്ങള്‍ ഏറെ പ്രയോജനകരമാകും. ഈ ലേഖനം കൂടുതല്‍ പേരിലേക്ക് പങ്കിടാം.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക.

This article explains the difference between HIV and AIDS. It highlights how HIV weakens the immune system and can eventually lead to AIDS. The article also emphasizes the importance of HIV testing and treatment.

#HIV #AIDS #health #disease #awareness #prevention #treatment #HIVpositive #healthcare

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia