സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം; ദിവസേനയുള്ള ഭക്ഷണത്തില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട അഞ്ച് കാര്യങ്ങള്‍
Apr 26, 2019, 13:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 26.04.2019) ആരോഗ്യ സംരക്ഷണത്തിനായി സ്ത്രീകള്‍ ഉറപ്പായും ദിവസേന കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് കാര്യങ്ങളുണ്ട്. ബീന്‍സ്, ഇഞ്ചി, ബീറ്റ് റൂട്ട്, വെളുത്തുള്ളി, ഉരുള കിഴങ്ങ് തുടങ്ങിയ അഞ്ച് കാര്യങ്ങളാണ് സ്ത്രീകള്‍ ദിവസേനയുള്ള ആഹാരങ്ങളില്‍ ഉറപ്പാഴും ഉള്‍പ്പെടുത്തേണ്ടത്.
Keywords: Healthy Eating for Women; Food that women should include daily, Kochi, News, Kerala, Health, Food, Women.
സൗന്ദര്യത്തിന് എത്ര പ്രാധാന്യം നല്‍കുന്നുവോ അത്രത്തോളം പ്രാധാന്യം ആരോഗ്യ സംരക്ഷണത്തിനായും നല്‍കേണ്ടതുണ്ട്. ആരോഗ്യത്തിന് പ്രാധാന്യം നല്‍കാത്തത് കൊണ്ടാണ് സ്ത്രീകളില്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി വരുന്നത്.
ബീന്‍സ്:- ബീന്‍സ് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്നു. നാരുകള്‍ ഏറെ അടങ്ങിട്ടുള്ളതാണ് ബീന്‍സില്‍. മാത്രമല്ല, ക്യന്‍സറിനെ തടുക്കുന്ന പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് ശരീര ഭാരവും അതുപോലെ വണ്ണവും കുറയ്ക്കാന്‍ ബീന്‍സ് സഹായിക്കുന്നു.
ഇഞ്ചി:- ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നെഞ്ചിരിച്ചില്‍, പനി, പ്രമേഹം എന്നിവയെ പ്രതിരോധിക്കാനും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ബീറ്റ് റൂട്ട്:- ബീറ്റ് റൂട്ടില്‍ കൂടുതല്‍ അടങ്ങിട്ടുള്ളത് ആന്റി ഓക്‌സിഡന്റുകളാണ്. ദിവസേന ബീറ്റ് റൂട്ട് കഴിക്കുന്നത് രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനാകും. ഫോളിക് ആസിഡ്, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം, ജീവകം സി, നാരുകള്‍,അന്നജം തുടങ്ങിയവയെല്ലാം അടങ്ങിയിരിക്കുന്നത് കൊണ്ട് ബീറ്റ് റൂട്ട് രക്തത്തിലെ അളവ് കുറയ്ക്കാനും അതുപോലെ ശരീരഭാരം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കാനും സഹായിക്കുന്നു.
വെളുത്തുള്ളി:- വെളുത്തുള്ളിയിലാവട്ടെ ജീവകം ബി6, മാംഗനീസ്, സെലെനിയം എന്നിവയൊക്കെയാണ് അടങ്ങിട്ടുള്ളത്. അതിനാല്‍ കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. കൂടാതെ ക്യാന്‍സര്‍ തടുക്കാനും അസ്ഥികളുടെ ബലത്തിനും വെളുത്തുള്ളി നല്ലതാണ്.
ഉരുള കിഴങ്ങ്:- ഉരുള കിഴങ്ങില്‍ ബീറ്റ കരോട്ടിന്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ദഹനത്തിന് ഇത് ഏറെ പ്രയോജനം നല്‍കുന്നു. മാത്രമല്ല, ശ്വാസകോശം, തലച്ചോറ്, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ബീന്‍സ്:- ബീന്‍സ് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്നു. നാരുകള്‍ ഏറെ അടങ്ങിട്ടുള്ളതാണ് ബീന്‍സില്‍. മാത്രമല്ല, ക്യന്‍സറിനെ തടുക്കുന്ന പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് ശരീര ഭാരവും അതുപോലെ വണ്ണവും കുറയ്ക്കാന്‍ ബീന്‍സ് സഹായിക്കുന്നു.
ഇഞ്ചി:- ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നെഞ്ചിരിച്ചില്‍, പനി, പ്രമേഹം എന്നിവയെ പ്രതിരോധിക്കാനും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ബീറ്റ് റൂട്ട്:- ബീറ്റ് റൂട്ടില്‍ കൂടുതല്‍ അടങ്ങിട്ടുള്ളത് ആന്റി ഓക്‌സിഡന്റുകളാണ്. ദിവസേന ബീറ്റ് റൂട്ട് കഴിക്കുന്നത് രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനാകും. ഫോളിക് ആസിഡ്, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം, ജീവകം സി, നാരുകള്‍,അന്നജം തുടങ്ങിയവയെല്ലാം അടങ്ങിയിരിക്കുന്നത് കൊണ്ട് ബീറ്റ് റൂട്ട് രക്തത്തിലെ അളവ് കുറയ്ക്കാനും അതുപോലെ ശരീരഭാരം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കാനും സഹായിക്കുന്നു.
വെളുത്തുള്ളി:- വെളുത്തുള്ളിയിലാവട്ടെ ജീവകം ബി6, മാംഗനീസ്, സെലെനിയം എന്നിവയൊക്കെയാണ് അടങ്ങിട്ടുള്ളത്. അതിനാല്‍ കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. കൂടാതെ ക്യാന്‍സര്‍ തടുക്കാനും അസ്ഥികളുടെ ബലത്തിനും വെളുത്തുള്ളി നല്ലതാണ്.
ഉരുള കിഴങ്ങ്:- ഉരുള കിഴങ്ങില്‍ ബീറ്റ കരോട്ടിന്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ദഹനത്തിന് ഇത് ഏറെ പ്രയോജനം നല്‍കുന്നു. മാത്രമല്ല, ശ്വാസകോശം, തലച്ചോറ്, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.
Keywords: Healthy Eating for Women; Food that women should include daily, Kochi, News, Kerala, Health, Food, Women.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.