ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ മോഷ്ടിച്ച് വില്‍പന നടത്തിയ സംഭവം; ആരോഗ്യ പ്രവര്‍ത്തക പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 13.06.2021) ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ മോഷ്ടിച്ച് വില്‍പന നടത്തിയ സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തക പിടിയില്‍. ബംഗളൂരുവിന് സമീപം നെലമംഗലയിലെ ആരോഗ്യകേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഗായത്രിയാണ് സൗജന്യ വാക്‌സിന്‍ മോഷ്ടിച്ച് വില്‍പന നടത്തിയതിന് പിടിയിലായത്. ഇവര്‍ വാക്‌സിന്‍ കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വിഡിയോ പുറത്തു വന്നിരുന്നു. 
Aster mims 04/11/2022

പ്രതിദിന വാക്‌സിന്‍ കുത്തിവെപ്പ് കഴിഞ്ഞ ശേഷം ബാക്കി വരുന്ന വാക്‌സിനുകള്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിക്കുകയും ഇത് ആവശ്യക്കാര്‍ക്ക് മറ്റൊരുസ്ഥലത്ത് വച്ച് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്ത ഗായത്രിയില്‍ നിന്ന് കോവിഷീല്‍ഡിന്റെ രണ്ട് കുപ്പികള്‍ കണ്ടെടുത്തു. അനധികൃതമായി സംഭരിച്ചതിനും വാക്‌സിന്‍ ഡോസുകള്‍ കരിഞ്ചന്ത നടത്തിയതിനും പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ മോഷ്ടിച്ച് വില്‍പന നടത്തിയ സംഭവം; ആരോഗ്യ പ്രവര്‍ത്തക പിടിയില്‍

Keywords:  Bangalore, News, National, Health, hospital, Worker, COVID-19, Vaccine, Case, Health worker selling vaccine in black-market
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia