സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യത, അടുത്ത രണ്ടാഴ്ച നിര്‍ണായകം: ആരോഗ്യമന്ത്രി കെ കെ ശൈലജ
Dec 19, 2020, 17:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.12.2020) സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയെന്നും അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനങ്ങള്‍ സ്വയം ലോക് ഡൗണ്‍ പാലിക്കണം. പ്രകടനങ്ങളും കൂട്ടായ്മകളും ഒഴിവാക്കണം. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങുകയെന്നും വാക്സീന് വരും വരെ അതീവജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യോഗങ്ങളും പരിപാടികളും നടത്തണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും വലിയ ആള്‍ക്കൂട്ടങ്ങളുണ്ടായി. കോവിഡ് കേസുകള്‍ വീണ്ടും ഉയരുമെന്ന ഭയമുണ്ടെന്നും മന്ത്രി പറഞ്ഞു. ചിലയിടങ്ങളില്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം വലിയ തോതില്‍ വര്‍ധനവുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മാസ്ക് ധരിക്കണം. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Thiruvananthapuram, News, Kerala, Minister, COVID-19, Health, Health Minister, Health Minister KK Shailaja says that potential for Covid outbreak in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

