കോവിഡിനെ നിസാരമായി കാണരുത്, ജാഗ്രത കുറഞ്ഞാല്‍ മരണനിരക്ക് ഉയരും: മന്ത്രി കെ കെ ശൈലജ
Sep 27, 2020, 13:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.09.2020) കോവിഡ് 19നെ നിസാരമായി കാണരുതെന്നും സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ. കേരളം ഒരു ഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ ഏറെ മുന്നോട്ട് പോയിരുന്നു. എന്നാല്‍ അതിനിടെ ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ ചില അനുസരണക്കേടുകള്‍ കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായി എന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ കോവിഡ് ജാഗ്രത കുറഞ്ഞാല്‍ മരണനിരക്ക് ഉയരും, പ്രായമായവരിലേക്ക് രോഗം പകരുന്നത് അപകടകരമാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗമാണ് ലോകത്ത് നടക്കുന്നത്. പലരാജ്യങ്ങളും വീണ്ടും ലോക്ഡൗണിലേക്ക് കടന്നിരിക്കുന്നു, പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ വെല്ലുവിളി തുടരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളെക്കാള്‍ ജാഗ്രത കൂടുതല്‍ കേരളത്തില്‍ വേണം. ചെറുപ്പക്കാരിലും കോവിഡ് മരണ കാരണമാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വീണ്ടും പൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഒരു രീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ ഇല്ലാതെ വരുമെന്നും മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Minister, KK Shailaja, COVID-19, Trending, Health, Health Minister KK Shailaja on covid in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

