Meat Seized | കല്യാണ വീടുകളിലേക്കെത്തിക്കാന്‍ സൂക്ഷിച്ച 50 കിലോ പഴകിയ ആട്ടിറച്ചി പിടികൂടി; പിഴയീടാക്കുന്നതടക്കമുള്ള തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍
May 14, 2022, 11:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com) കല്യാണ വീടുകളിലേക്കെത്തിക്കാന്‍ സൂക്ഷിച്ച 50 കിലോ പഴകിയ ആട്ടിറച്ചി പിടികൂടി. കൂത്താട്ടുകുളം പൊലീസ് പരിധിയില്‍പെട്ട സനല്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള മണ്ണൂത്തിക്കടുത്ത് ആറാകല്ലിലെ ഇറച്ചി സൂക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു ജില്ലാ മെഡികല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് പി കെ രാജുവിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തിയത്. പാലക്കാടുനിന്നും ഇറച്ചിയെത്തിച്ച് കല്യാണ വീടുകളിലേക്ക് സപ്ലൈ ചെയ്തിരുന്ന സ്ഥാപനായിരുന്നു ഇതെന്ന് അധികൃതര്‍ പറഞ്ഞു.
പഴകിയ മാംസം വണ്ടിയില്‍ കയറ്റിപ്പോകുന്നത് കണ്ട നാട്ടുകാരാണ് ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചത്. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന അമ്പത് കിലോ മാംസം കേടായതാണെന്ന് കണ്ടെത്തി. ഒരു ദിവസമായി ഇവിടെ വൈദ്യുതിയുണ്ടായിരുന്നില്ല. സ്ഥാപനത്തില്‍ ജനറേറ്റര്‍ സൗകര്യവും ഉണ്ടായിരുന്നില്ല.
മാംസം നശിപ്പിക്കാന്‍ കോര്പറേഷന് ആരോഗ്യ വിഭാഗത്തിന് കൈമാറി. കടയുടമയോട് ലൈസന്‍സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം പിഴയീടാക്കുന്നതടക്കമുള്ള തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2022 ലെ കേരളാ പബ്ലിക് ഹെല്‍ത് ഓഡിനല്‍സ് 29 ആം വകുപ്പ് പ്രകാരമാണ് നടപടിയെടുത്തത്.
Keywords: Thrissur, News, Kerala, Health, Seized, Fine, Electricity, Police, Health department seized 50 kg of old mutton.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

