SWISS-TOWER 24/07/2023

ജീവൻരക്ഷാ മരുന്നുകൾക്ക് വലിയ ആശ്വാസം: 36 മരുന്നുകളുടെ ജിഎസ്ടി പൂർണ്ണമായി ഇല്ലാതായി

 
GST completely removed for 36 medicines
GST completely removed for 36 medicines

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രാജ്യത്ത് 5, 18 സ്ലാബുകളിൽ പുതിയ ജി.എസ്.ടി നിരക്ക് നിലവിൽ വന്നു.
● കാൻസർ, ഹീമോഫീലിയ, സ്പൈനൽ മസ്കുലർ അട്രോഫി തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് വില കുറയും.
● അലക്റ്റിനിബ് ഗുളികയ്ക്ക് 15,000 രൂപ വരെയും എമിസിസുമാബ് ഇഞ്ചക്ഷന് 35,000 രൂപ വരെയും വില കുറയും.
● ഇൻസുലിൻ മരുന്നുകൾക്ക് വില കുറയില്ല.

ന്യൂഡെല്‍ഹി: (KVARTHA) രാജ്യത്ത് 5, 18 സ്ലാബുകളിൽ ഇന്ന് മുതൽ പുതിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തിലായി. നിത്യോപയോഗ സാധനങ്ങൾക്കൊപ്പം ജീവൻരക്ഷാ മരുന്നുകൾക്കും വില കുറയും. വിലക്കുറവിൻ്റെ ഗുണം ജനങ്ങളിലേക്ക് നേരിട്ട് ലഭിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. ജി.എസ്.ടി 2.0 എന്ന പുതിയ സംവിധാനം ഇന്ത്യൻ നികുതിഘടനയിലെ ഒരു വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഇത് നികുതി ഘടനയെ കൂടുതൽ ലളിതമാക്കുകയും സാധാരണക്കാർക്ക് അവശ്യസാധനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യും.

Aster mims 04/11/2022

വിവിധ രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ മേൽ ചുമത്തിയിരുന്ന ജി.എസ്.ടി.യാണ് പൂർണ്ണമായി ഒഴിവാക്കിയത്. കാൻസർ, ഹീമോഫീലിയ, സ്പൈനൽ മസ്കുലാർ അട്രോഫി (spinal muscular atrophy), മാരക ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളാണ് ഈ പട്ടികയിലുള്ളത്. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, നാഡി ഞരമ്പ് രോഗങ്ങൾക്കുള്ള മരുന്നുകൾക്കും വില കുറയും. ബി.പി അപ്പാരറ്റസ് (BP apparatus), ഗ്ലൂക്കോമീറ്റർ (glucometer) തുടങ്ങിയവയ്ക്കും വില കുറയും.

വില കുറയുന്ന മരുന്നുകളുടെ ഉദാഹരണമായി കരളിലെ കാൻസറിനുള്ള ഒന്നേകാൽ ലക്ഷത്തോളം വില വരുന്ന അലക്റ്റിനിബ് (alectinib) ഗുളികയ്ക്ക് 15,000 രൂപ വരെ വില കുറയും. ഹീമോഫീലിയ രോഗികൾക്കുള്ള, മൂന്നു ലക്ഷത്തോളം രൂപ വില വരുന്ന എമിസിസുമാബ് (emicizumab) ഇൻജക്ഷന് 35,000 രൂപ വരെ കുറയും. അതേസമയം, ഇൻസുലിൻ മരുന്നുകൾക്ക് വില കുറയില്ല.

gst slashed life saving drugs prices decrease

പുതിയ പരിഷ്കാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ചേർന്ന ജി.എസ്.ടി. കൗൺസിൽ യോഗമാണ് ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്. ജി.എസ്.ടി. ഒഴിവാക്കിയ മരുന്നുകളുടെ പേര് വിവരങ്ങൾ താഴെ നൽകുന്നു:

  1. അഗൽസിഡേസ് ബീറ്റ

  2. ഇമിഗ്ലൂസറേസ്

  3. എപ്ടക്കോഗ് ആൽഫ ആക്ടിവേറ്റഡ് റീകോമ്പിനന്റ് കോയാഗുലേഷൻ ഫാക്ടർ VIIa

  4. ഒനാസെംനോജീൻ അബെപാർവോവെക്

  5. അസ്സിമിനിബ്

  6. മെപോളിസുമാബ്

  7. പെഗിലേറ്റഡ് ലിപോസോമൽ ഇറിനോട്ടെക്കാൻ

  8. ഡാറാറ്റുമുമാബ്

  9. ഡാറാറ്റുമുമാബ് സബ്ക്യൂട്ടേനിയസ്

  10. ടെക്ലിസ്റ്റമാബ്

  11. അമിവാന്റമാബ്

  12. അലെക്റ്റിനിബ്

  13. റിസ്ഡിപ്ലാം

  14. ഒബിനുടുസുമാബ്

  15. പോളതുസുമാബ് വെഡോട്ടിൻ

  16. എൻട്രെക്റ്റിനിബ്

  17. അറ്റെസൊലിസുമാബ്

  18. സ്പെസൊലിമാബ്

  19. വെലാഗ്ലൂസറേസ് ആൽഫ

  20. അഗൽസിഡേസ് ആൽഫ

  21. റൂറിയോക്ടോകോഗ് ആൽഫ പെഗോൾ

  22. ഇഡൂർസൾഫറ്റേസ്

  23. അഗ്ലൂക്കോസിഡേസ് ആൽഫ

  24. ലാറോണിഡേസ്

  25. ഒലിപ്പുഡേസ് ആൽഫ

  26. ടെപോട്ടിനിബ്

  27. അവെലുമാബ്

  28. എമിസിസുമാബ്

  29. ബെലുമൊസുഡിൽ

  30. മിഗ്ലുസ്റ്റാറ്റ്

  31. വെൽമനാസ് ആൽഫ

  32. അലിരോകുമാബ്

  33. ഇവോലോകുമാബ്

  34. സിസ്റ്റമിൻ ബൈറ്റാർട്രേറ്റ്

  35. സിഐ-ഇൻഹിബിറ്റർ ഇൻജക്ഷൻ

  36. ഇൻക്ലിസിറാൻ


ജി.എസ്.ടി നിരക്ക് കുറച്ചതിലൂടെ നിങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടായോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

 

Article Summary: GST completely removed for 36 life-saving drugs; prices will decrease.

#GST #GST2 #DrugPrice #Healthcare #India #NirmalaSitharaman

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia