ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: തലസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി കാര്യശേഷിയില്ലാത്ത ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി പകരം ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 16 സീനിയര്‍ ഡോക്ടര്‍മാര്‍ക്കാണ് കൂട്ടസ്ഥലം മാറ്റം. ശിശുരോഗ വിഭാഗത്തിന്റെ തലവനായ ഡോക്ടര്‍ക്ക് പകരം 2 വര്‍ഷം മാത്രം അനുഭവ സമ്പത്തുള്ള ജൂനിയര്‍ ഡോക്ടറെയാണ് നിയമിച്ചിരിക്കുന്നത്. സ്ഥലം മാറ്റം ലഭിച്ചവരില്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയുടെ പ്രസിഡന്റും ഉള്‍പ്പെടും. ഇനിയും കൂട്ടസ്ഥലം മാറ്റം തലസ്ഥാനത്തുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.
English Summery
Group transfer to doctors
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

