പ്രാഥമീക ആരോഗ്യകേന്ദ്രങ്ങള്‍ സ്വകാര്യമേഖലയ്ക്ക്; വിവാദം പുകയുന്നു
Jul 15, 2012, 14:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കല്പറ്റ: പ്രാഥമീക ആരോഗ്യകേന്ദ്രങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്കാന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ പ്രാഥമീക ആരോഗ്യകേന്ദ്രങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
ആദിവാസി മേഖലകളിലെ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളാണ് പാട്ടത്തിന് നല്‍കുക. ഇതിനായി പാലക്കാട്, വയനാട് ജില്ലകളിലെ പിഎച്ച്സികളുടെ പട്ടിക സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കത്തയച്ചു. സന്നദ്ധ സംഘടനകള്‍ക്ക് പിഎച്ച്സികള്‍ പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ നീക്കമിടുന്നത്. ഗുജറാത്തിലും കര്‍ണാടകയിലും സമാന രീതികളുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ആവശ്യമായ സേവനം നല്കാന് സര്‍ക്കാരിന് ബുദ്ധിമുട്ടുള്ളതിനാലാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം യുഡിഎഫിലെ നിരവധി നേതാക്കളും രംഗത്തെത്തി. സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടി ആശങ്കാജനകമാണെന്ന് മുന്‍ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ടി.എന്‍ പ്രതാപനും വ്യക്തമാക്കി.
English Summery
Govt ready to give up phc to private sector
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

