Medical Error | തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവ്; മുറിവില്‍ കയ്യുറ കൂട്ടിത്തുന്നിയെന്ന് പരാതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവ്; രോഗിയുടെ ശരീരത്തിൽ കൈയുറ; ആരോഗ്യ സംരക്ഷണ പ്രശ്നം
തിരുവനന്തപുരം: (KVARTHA) തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയയ്ക്ക് (Surgery) ശേഷം രോഗിയുടെ (patient) ശരീരത്തിൽ ഒരു കൈയുറ (Glove) തുന്നിച്ചേർത്തതായി (Stitched) ആരോപണം ഉയർന്നു. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ഈ ദുരനുഭവം നേരിട്ടത്. ശനിയാഴ്ച (Saturday) നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം വേദന തുടർന്നപ്പോഴാണ് ഈ വിവരം പുറത്തറിഞ്ഞത്.
എന്നാല്‍, ആശുപത്രി അധികൃതർ ഇത് ഒരു പിഴവല്ലെന്ന് (error) അവകാശപ്പെടുന്നു. അവരുടെ വാദം, പഴുപ്പ് ഒഴുക്കാനുള്ള ഒരു ഡ്രെയിനേജ് സിസ്റ്റത്തിന്റെ (drainage system) ഭാഗമായിട്ടാണ് കൈയുറ ഉപയോഗിച്ചതെന്നാണ്. അതേസമയം, രോഗിയും കുടുംബവും ഈ വിശദീകരണം അംഗീകരിക്കുന്നില്ല.
മുതുകിലെ പഴുപ്പ് നീക്കാന്‍ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. പിന്നീട് ഇവിടെ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ സജിന കെട്ട് അഴിച്ച് നോക്കിയപ്പോഴാണ് മുറിവില്‍ കൈയ്യുറയും തുന്നിച്ചേര്‍ന്ന് കിടക്കുന്നത് കണ്ടത്.
ഈ സംഭവം ഗുരുതരമായ ആരോഗ്യ സംരക്ഷണ പ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. ആശുപത്രിയിലെ ശസ്ത്രക്രിയാ നടപടിക്രമങ്ങളില്‍ ഗുരുതരമായ പോരായ്മകള്‍ ഉണ്ടെന്നതിന്റെ സൂചനയാണിതെന്ന് കുടുംബം പറഞ്ഞു. സംഭവം പരാതിയായതോടെ ഇവരോട് ആശുപത്രിയിലേക്ക് വരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
