കൊവിഡ് 19; ലോകത്ത് മരിച്ചവരുടെ എണ്ണം 16,000 കടന്നു, ഇറ്റലിയില്‍ മാത്രം ആകെ മരണം 6077 ആയി
Mar 24, 2020, 09:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 24.03.2020) ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി പടരുന്ന കൊവിഡ് 19 ബാധയേറ്റ് മരിച്ചവരുടെ എണ്ണം 16,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത് 601 പേരാണ്. ഇറ്റലിയില്‍ മാത്രം മരണം 6077 ആയി. 4789 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആഗോളതലത്തില്‍ 50 രാജ്യങ്ങളിലായി 100 കോടിയിലേറെ ജനങ്ങളാണ് കൊവിഡ് ഭീതിയെ തുടര്‍ന്ന് വീടുകളില്‍ കഴിയുന്നത്. ഫ്രാന്‍സ്, ഇറ്റലി, അര്‍ജന്റീന, ഇറാഖ്, റുവാണ്ട എന്നീ രാജ്യങ്ങളും യുഎസിലെ കാലിഫോര്‍ണിയയും പൂര്‍ണമായി അടച്ചു.
കൊളംബിയയും ചൊവ്വാഴ്ചയോടെ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തും. ന്യൂസിലന്‍ഡില്‍ ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് ജോലിചെയ്യാന്‍ അനുമതി നല്‍കി. സൗദിയില്‍ തിങ്കളാഴ്ച മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തിലായി. മൊറീഷ്യസിലും കൊളംബിയയിലും ആദ്യമരണം സ്ഥിരീകരിച്ചു. റുമാനിയയിലും അംഗോള, എറിത്രീയ, യുഗാണ്ട രാജ്യങ്ങളിലും കൊവിഡ് പടര്‍ന്നു.
Keywords: New Delhi, News, National, COVID19, Death, Health, Global, House, Job, Death toll, Global Covid-19 death toll passes 16,000

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.