Health | ഭക്ഷ്യവിഷബാധയെന്ന് സംശയം; ഗുരുവായൂരില്‍ നിന്ന് കൊടൈക്കനാല്‍ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
● സ്ഥിരീകരിക്കാന്‍ രക്ത സാമ്പിള്‍ ശേഖരിച്ചു.
● പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു.
● ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും പരിശോധന നടത്തി.
കൊടൈക്കനാല്‍: (KVARTHA) കൊടൈക്കനാലിലേക്ക് (Kodaikanal) വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച 82 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു.
ഗുരുവായൂരിലെ ഒരു സ്‌കൂളില്‍ നിന്നെത്തിയ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം. കൊടൈക്കനാലിലുള്ള വഴിമധ്യേ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവരെയാണ് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.
തുടര്‍ന്ന് ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാന്‍ രക്ത സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹോട്ടലില്‍ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കൊടൈക്കനാല്‍.
#foodpoisoning #Kodaikanal #schooltrip #Kerala #health #foodsafety