Health | ഭക്ഷ്യവിഷബാധയെന്ന് സംശയം; കോഴിക്കോട് നിന്നും കൊച്ചിയില്‍ വിനോദയാത്രക്കെത്തിയ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 98 പേരടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയത്.
● ഊണിനൊപ്പം കഴിച്ച തൈരാണ് പ്രശ്‌നമായതെന്നാണ് സംശയം.
● ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍.
എറണാകുളം: (KVARTHA) ഭക്ഷ്യവിഷബാധയറ്റേതായി സംശയം. കോഴിക്കോട് നിന്നും വിനോദയാത്രക്കെത്തിയ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ വിനോദയാത്രക്കെത്തിയ കട്ടിപ്പാറ കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
കുട്ടികളും അധ്യാപകരും മാതാപിതാക്കളും അടങ്ങുന്ന 98 പേരടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയത്. ബുധനാഴ്ച രാവിലെ നാല് മണിക്ക് പുറപ്പെട്ട സംഘം ഉച്ചക്ക് ഒരു മണിയോടെയാണ് മറൈന്‍ ഡ്രൈവിലെത്തിയത്. മരിയ ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന ബോട്ടില്‍ കയറിയാണ് ഇവര്‍ കൊച്ചിക്കായല്‍ കാണാന്‍ പോയത്. മറൈന്‍ ഡ്രൈവില്‍ യാത്ര ചെയ്ത ബോട്ടില്‍ നിന്നാണ് ഇവര്‍ ഉച്ചഭക്ഷണം കഴിച്ചത്.
ബോട്ടില്‍ നിന്ന് വെജിറ്റേറിയന്‍ ഭക്ഷണമാണ് എല്ലാവരും കഴിച്ചതെന്നും ഊണിനൊപ്പം കഴിച്ച തൈരാണ് പ്രശ്‌നമായതെന്നുമാണ് പുറത്തുവരുന്ന വിവരം. തൈര് കഴിക്കാത്ത ആര്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ല. 60-ലേറെപ്പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ പരാതി നല്‍കണമോയെന്ന കാര്യത്തില്‍ ആലോചിച്ചുവരികയാണെന്ന് വിനോദയാത്രാസംഘം അറിയിച്ചു.
#foodpoisoning, #Kerala, #schooltrip, #Kochi, #health, #safety
