Fitness Center | വനിതകളെ 'ഫിറ്റാ'ക്കാന്‍ തളിക്കുളത്ത് ഫിറ്റ്നസ് സെന്ററിന് തുടക്കമായി
Sep 1, 2022, 20:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) വനിതാ ഫിറ്റ്നസ് സെന്ററിന് തളിക്കുളം എട്ടാം വാര്‍ഡില്‍ തുടക്കമായി. തളിക്കുളം പഞ്ചായതിന്റെ സ്വന്തം വനിതാ ഫിറ്റ്നസ് സെന്ററിന് പുറമെയാണ് ജില്ലാ പഞ്ചായതിന്റെ ഫിറ്റ്നസ് സെന്റര്‍ കൂടി പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ ജില്ലാ പഞ്ചായത് 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ വനിതാ ക്ഷേമപദ്ധതികളില്‍ ഉള്‍പെടുത്തി തളിക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 59-ാം നമ്പര്‍ ബാല്യ അങ്കണവാടിക്ക് മുകളിലാണ് അത്യാധുനിക സംവിധാനത്തോടെ വനിത ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ജില്ലാ പഞ്ചായത് അഞ്ച് ലക്ഷം രൂപയുടെ ഫിറ്റ്നസ് ഉപകരണങ്ങള്‍ നല്കി. അങ്കണവാടിക്ക് മുകളില്‍ ഫിറ്റ്നസ് സെന്ററിന് സ്ഥലം ഒരുക്കി നല്‍കിയത് പഞ്ചായത്താണ്. പഞ്ചായതിലെ സ്ത്രീകളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പഞ്ചായതിന്റെ ഫിറ്റ്നസ് സെന്റര്‍ ആരംഭിച്ചതെന്ന് പ്രസിഡന്റ് പി ഐ സാജിത പറഞ്ഞു.
ജില്ലാ പഞ്ചായത് അഞ്ച് ലക്ഷം രൂപയുടെ ഫിറ്റ്നസ് ഉപകരണങ്ങള്‍ നല്കി. അങ്കണവാടിക്ക് മുകളില്‍ ഫിറ്റ്നസ് സെന്ററിന് സ്ഥലം ഒരുക്കി നല്‍കിയത് പഞ്ചായത്താണ്. പഞ്ചായതിലെ സ്ത്രീകളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പഞ്ചായതിന്റെ ഫിറ്റ്നസ് സെന്റര്‍ ആരംഭിച്ചതെന്ന് പ്രസിഡന്റ് പി ഐ സാജിത പറഞ്ഞു.
തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മിച്ചാണ് ഫിറ്റ്നെസ് സെന്റര്‍ ആരംഭിച്ചത്. 15 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള ഫിറ്റ്നസ് സെന്റര്‍ യാഥാര്‍ഥ്യമാക്കിയത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ പഞ്ചായതിലെ സ്ത്രീകള്‍ക്ക് ഈ കേന്ദ്രത്തില്‍ വന്ന് വ്യായാമം ചെയ്യാം. ട്രെഡ്മില്, സ്പിന്‍ ബൈക്, മള്‍ട്ടി ജിം, എക്സര്‍സൈസ് ബൈക്, ക്രോസ് ട്രെയിനര്‍ എന്നിങ്ങനെ പത്തില്പരം ഫിറ്റ്നസ് ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിമാസം 300 രൂപയാണ് ഫീസ്.
Keywords: Thrissur, News, Kerala, Health, Women, panchayath, Local-News, Fitness center started in Thalikulam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


