Study | ഗർഭിണികളേ ശ്രദ്ധിക്കുക! ഗർഭകാലത്ത് മത്സ്യം കഴിച്ചാൽ ഓട്ടിസം വരാൻ സാധ്യത കുറയുമെന്ന് ആരോഗ്യ വിദഗ്ധർ
● ഒമേഗ-3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ വികാസത്തിന് അത്യാവശ്യമാണ്.
● ഗർഭകാലത്ത് മത്സ്യം കഴിക്കുന്നത് അകാല പ്രസവ സാധ്യത കുറയ്ക്കും.
● മത്സ്യത്തിൽ സെലിനിയം, അയഡിൻ, ഇരുമ്പ്, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിരിക്കുന്നു.
● മത്സ്യ എണ്ണ സപ്ലിമെന്റുകൾ ഒമേഗ-3 ന്റെ മികച്ച ഉറവിടമാണ്.
ന്യൂഡൽഹി: (KVARTHA) ആരോഗ്യപരമായും ശാരീരിക പരമായും വേണ്ടത്ര സംരക്ഷണം വേണ്ട സമയമാണ് ഗര്‍ഭകാലഘട്ടം. കാരണം ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം കാത്തുസംരക്ഷിക്കേണ്ടത് ഏറ്റവും ആവശ്യമാണ്. അതിനാല്‍ പരാമാവധി ഈ കാലയളവില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളെ മുന്‍കൂട്ടി അറിയുകയും അവ പരിഹരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഇന്ന് സ്ത്രീകളില്‍ പലരും നേരിടുന്ന പ്രശ്‌നമാണ് കുഞ്ഞുങ്ങളിലെ ഓട്ടിസം. എന്നാല്‍ ഗര്‍ഭകാലത്ത് കഴിച്ചാല്‍ കുട്ടികളില്‍ ഓട്ടിസം വരാനുള്ള സാധ്യത കുറയ്ക്കുന്ന ഒരു പ്രത്യേക ഭക്ഷണം ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗര്‍ഭകാലത്ത് മാസത്തില്‍ ഒരിക്കലെങ്കിലും മത്സ്യം കഴിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ വരാനുള്ള സാധ്യത 20 ശതമാനം കുറയ്ക്കുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പിന്തുണയുള്ള ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. എന്‍വയോണ്‍മെന്റല്‍ ഇന്‍ഫ്‌ളുവന്‍സസ് ഓണ്‍ ചൈല്‍ഡ് ഹെല്‍ത്ത് ഔട്ട്കം (ECHO) പ്രോഗാമിന്റെ പഠനമനുസരിച്ച് മത്സ്യത്തില്‍ കാണുന്ന ഒമേഗ-3 ഫാറ്റി ആസിഡിനും മത്സ്യ എണ്ണ സപ്ലിമെന്റിലെ ഒമേഗ-3 ഫാറ്റി ആസിഡിനും ഒരേ ഗുണമായിരിക്കില്ല. രണ്ടും വ്യത്യസ്ത ഫലങ്ങള്‍ കാണിക്കുന്നു എന്നാണ് പഠനം പറയുന്നത്.
'ഗര്‍ഭകാലത്ത് പതിവായി മത്സ്യം കഴിക്കുന്നതിന്റെ പ്രയോജനങ്ങള്‍ സംബന്ധിച്ച് ഈ പഠനം കൂടുതല്‍ തെളിവുകള്‍ നല്‍കുന്നു,' ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെയും ഹാര്‍വാര്‍ഡ് പില്‍ഗ്രിം ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും പഠന സഹ-രചയിതാവും പ്രൊഫസറുമായ ഡോ. എമിലി ഒകെന്‍ പറയുന്നതനുസരിച്ച് ' അകാല ജനനത്തിനുള്ള കുറഞ്ഞ അപകടസാധ്യതയും മെച്ചപ്പെട്ട വൈജ്ഞാനിക വികാസവും മത്സ്യം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങളാണ്'.
മത്സ്യത്തിന്റെ പ്രയോജനം?
ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഒരു പ്രധാന സ്രോതസ്സാണ് മത്സ്യം - ഇത് ഗര്‍ഭകാലത്ത് അമ്മയുടെ ആരോഗ്യത്തിനും കുട്ടിയുടെ ന്യൂറോ വികസനത്തിനും വളരെ അത്യാവശ്യമാണ്. 25 ശതമാനം ഗര്‍ഭിണികളും അവരുടെ ഗര്‍ഭകാലത്ത് മത്സ്യം കഴിക്കുകയോ മാസത്തില്‍ ഒരിക്കലെങ്കിലും കഴിക്കുകയോ ചെയ്യുന്നില്ലെന്ന് കണക്കുകള്‍ പറയുന്നു. കുറച്ച് പേര്‍ മാത്രമാണ് ഒമേഗ-3 ഫിഷ് ഓയില്‍ സപ്ലിമെന്റുകള്‍ എടുക്കുന്നത്, എന്നാല്‍ ഈ സപ്ലിമെന്റുകള്‍ വാല്‍നട്ട്, ഇലക്കറികള്‍ അല്ലെങ്കില്‍ ഫ്‌ളാക്‌സ് സീഡുകള്‍ എന്നിവയിലും കാണപ്പെടുന്നവയാണ്. എന്നാല്‍ ശരീരം ഇത് സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നില്ല.
പഠനത്തിനായി, ഗവേഷകര്‍ മത്സ്യം കഴിക്കുന്ന 10,800 ഗര്‍ഭിണികളെയും മത്സ്യ എണ്ണ സപ്ലിമെന്റുകള്‍ എടുക്കുന്ന 12,000-ത്തിലധികം ഗര്‍ഭിണികളെയും, ഇവയും ഓട്ടിസം രോഗനിര്‍ണ്ണയവും മാതാപിതാക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓട്ടിസവുമായി ബന്ധപ്പെട്ട സ്വഭാവങ്ങളും പരിശോധിച്ചു. എന്നാല്‍ പഠനത്തില്‍ പങ്കെടുത്തവരില്‍ 65-85 ശതമാനം പേരും മത്സ്യ എണ്ണയോ സപ്ലിമെന്റുകളോ കഴിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു, ഇത് അവയവങ്ങളുടെ, പ്രത്യേകിച്ച് നമ്മുടെ ഹൃദയം, തലച്ചോറ്, കണ്ണുകള്‍ എന്നിവ ശരിയായി പ്രവര്‍ത്തിക്കുന്നതിന് സഹായകമായി.
അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്റെ സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രസവത്തിനു മുമ്പുള്ള മത്സ്യ ഉപഭോഗം ഓട്ടിസം വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. പ്രത്യേകിച്ച് പെണ്‍ കുട്ടികളില്‍. ഗര്ഭപിണ്ഡത്തിന്റെ തലച്ചോറിന്റെ വികാസത്തിന് ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നിര്‍ണായകമാണെന്ന് വിദഗ്ധര്‍ പറയുന്നു.
കൂടാതെ, മത്സ്യത്തിലെ മറ്റ് പ്രയോജനകരമായ പോഷകങ്ങളില്‍ സെലിനിയം, അയഡിന്‍, ഇരുമ്പ്, വിറ്റാമിന്‍ ഡി എന്നിവ ഉള്‍പ്പെടുന്നു, അവ തലച്ചോറിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. FDA അനുസരിച്ച്, ഗര്‍ഭകാലത്ത് മത്സ്യം കഴിക്കുന്നത് മറ്റ് ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്നതിനുള്ള ശക്തമായ തെളിവുകളുണ്ട്, അതില്‍ ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുക, കുട്ടിയുടെ അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടാകാനുള്ള സാധ്യത കുറയുക, വന്‍കുടല്‍ അല്ലെങ്കില്‍ മലാശയ അര്‍ബുദങ്ങള്‍ കുറയുക എന്നിവ ഉള്‍പ്പെട്ടിരുന്നു
.
എന്നിരുന്നാലും, ഗര്‍ഭാവസ്ഥയില്‍ ഏത് മത്സ്യമാണ് കഴിച്ചതെന്നും സപ്ലിമെന്റുകളില്‍ ഒമേഗ -3 എത്രയാണെന്നും പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മത്സ്യം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മികച്ച പൊതു സന്ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
എന്താണ് ഓട്ടിസം?
ആളുകള്‍ എങ്ങനെ പഠിക്കുന്നു, പെരുമാറുന്നു, ആശയവിനിമയം നടത്തുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നു എന്നിവയെ ബാധിക്കുന്ന ഒരു വികസന അവസ്ഥയാണ് ഓട്ടിസം. ഓട്ടിസം ഉള്ളവര്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ പെരുമാറുകയും ഇടപഴകുകയും പഠിക്കുകയും ചെയ്യും. സാമൂഹിക ഇടപെടലുകളിലും വാക്കേതരവും വാക്കാലുള്ളതുമായ ആശയവിനിമയം വ്യാഖ്യാനിക്കുന്നതിലും ഉപയോഗിക്കുന്നതിലും അവര്‍ക്ക് പ്രശ്‌നമുണ്ടാകാം.
സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, ഓട്ടിസം 44 എട്ട് വയസ്സുള്ള കുട്ടികളില്‍ ഒരാളെ ബാധിക്കുന്നതാണ്. ആണ്‍കുട്ടികളില്‍ ഓട്ടിസം പെണ്‍കുട്ടികളേക്കാള്‍ വളരെ കൂടുതലാണ്.
ശ്രദ്ധിക്കുക
ഈ പഠനം ഗർഭകാലത്ത് മത്സ്യം കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ, ഓരോ ഗർഭിണിയുടെയും ആരോഗ്യനില, അലർജികൾ, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കും. അതുകൊണ്ട്, നിങ്ങൾക്ക് മത്സ്യം കഴിക്കാമോ, പറ്റുമെങ്കിൽ ഏത് തരം മത്സ്യമാണ് കഴിക്കേണ്ടത്, എത്ര അളവിൽ കഴിക്കണം എന്നീ കാര്യങ്ങളിൽ നിങ്ങളുടെ ഡോക്ടറെ സമീപിച്ച് വ്യക്തിഗതമായ മാർഗനിർദേശങ്ങൾ തേടുന്നതാണ് ഉചിതം.
അതുപോലെ, ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെക്കുക. ഒരു ആരോഗ്യകരമായ ഗർഭകാലത്തിന് ഇത് സഹായകമാകും.
#pregnancy #fish #health #omega3 #autism #study #babyhealth