ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ രോഗിക്ക് ദാനം ചെയ്ത് ബിരുദ വിദ്യാര്‍ത്ഥി പ്രണവും ലേക്ക്‌ഷോര്‍ ആശുപത്രിയും ചരിത്രത്തിലേക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കേരള സംസ്ഥാനത്തുനിന്ന് അന്യസംസ്ഥാനത്തേയ്ക്ക് അവയവദാനം ഇതാദ്യം, ഒപ്പം കരളും വൃക്കകളും ചെറുകുടലും കണ്ണുകളും ദാനം ചെയ്തു  

കൊച്ചി: (www.kvartha.com 11.08.2015) ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ രോഗിക്ക് ദാനം ചെയ്ത് ബിരുദ വിദ്യാര്‍ത്ഥി പ്രണവും എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയും ചരിത്രത്തിലേക്ക്. കേരള സംസ്ഥാനത്തുനിന്ന് അന്യസംസ്ഥാനത്തേയ്ക്ക് ഇതാദ്യമായാണ് അവയവദാനം നടത്തുന്നത്. കേരള നെറ്റ് വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിംഗിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി നടത്തുന്ന അവയവദാനത്തിന് കേരളത്തില്‍ ഹൃദയം മാറ്റിവയ്ക്കലിന് അര്‍ഹരായ രോഗികള്‍ ഇല്ലാത്തതിനാലാണ് തമിഴ്‌നാട് നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടത്. കായംകുളം കണ്ണംപള്ളില്‍ഭാഗം കൂട്ടോളില്‍ വീട്ടില്‍ ഹരിലാലിന്റെയും ബിന്ദുവിന്റെയും മകനാണ് പ്രണവ്.

പ്രണവിന്റെ കരളും വൃക്കകളും ചെറുകുടലും കണ്ണുകളും കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്തു.  ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 39 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശിക്ക് കരളും ആലപ്പുഴ സ്വദേശിയായ 54 കാരന് ഒരു വൃക്കയും മാറ്റി വച്ചു. മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗിക്കും ചെറുകുടല്‍ അമൃത ആശുപത്രിയിലെ രോഗിക്കും വച്ചു പിടിപ്പിച്ചു. നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി നേത്രബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ലേക്ക്‌ഷോര്‍ ആശുപത്രിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ജി. തോമസ്, അത്യാഹിതചികിത്സാ വിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദരുടെ വന്‍ സംഘമാണ് അവയമെടുക്കല്‍ - മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.  ലേക്ക്‌ഷോര്‍ ആശുപത്രി കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍ ഡോ. മൂസ കുഞ്ഞി, ഡോ. രാകേഷ് ഗോപാല്‍, ഡോ. മുഹമ്മദ് ഷാഹുല്‍ നെബു , ഡോ. കെ.പി. മഞ്ജുരാജ്, ഡോ. എസ്. മഹേഷ് , ഡോ. മല്ലി ഏബ്രഹാം, ഡോ.ജയ സൂസന്‍ ജേക്കബ്, ഡോ. മത്തായി സാമുവല്‍ എന്നിവരുള്‍പ്പെടെ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയില്‍ സജ്ജരായിരുന്നു.

രാവിലെ എട്ടുമണിയോടെ അവയമെടുക്കല്‍ ശസ്ത്രക്രിയ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തുടങ്ങി. എട്ടരയോടെ ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ നിന്ന് ഡയറക്ടറും ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. കെ.ആര്‍ ബാലകൃഷ്ണന്‍, ചീഫ് അനസ്തറ്റിസ്റ്റ് ഡോ. സുരേഷ് റാവു,  കാര്‍ഡിയാക് അനസ്തറ്റിസ്റ്റ് ഡോ. മുരളി, സര്‍ജന്‍ എസ്.കെ ചൗധരി എന്നവരുടെ നേതൃത്വത്തില്‍ 12 അംഗ ടീം എത്തി. 12 മണിക്ക് ഹൃദയവും ശ്വാസകോശവുമായി ലേക്ക്‌ഷോര്‍ ആംബുലന്‍സില്‍ സംഘം നെടുമ്പാശേരിയിലേക്ക് തിരിച്ചു. 12.28ന്  എയര്‍പോര്‍ട്ടിലെത്തിച്ച ഹൃദയം അവിടെ നിന്ന് മെഡി എയര്‍ ആംബുലന്‍സില്‍ ചെന്നൈയില്‍ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ ഒന്‍പതിന് ഉച്ചയ്ക്ക് മുതുകുളത്ത്  ബൈക്കപകടത്തിലാണ് പ്രണവിന് തലയ്ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ രാത്രിയോടെ എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഈ യുവാവിന്റെ  മസ്തിഷ്‌ക്ക മരണം ഇന്നലെ (10-08-15) ഉച്ചയോടെ സ്ഥിതീകരിക്കുകയായിരുന്നു. തുടര്‍ന്ന് അവയവദാനത്തിന് പിതാവ് ഹരിലാല്‍ സന്നദ്ധത അറിയിക്കുകയും രാത്രി പത്തുമണിയോടെ സര്‍ക്കാരിനു വേണ്ടി ഡോ. സുജിത് വാസുദേവിന്റെ നേതൃത്വത്തില്‍ രണ്ടാമത് മസ്തിഷ്‌ക്ക മരണം സ്ഥിതീകരിക്കുകയായിരുന്നു. തുടര്‍ന്ന് കേരള നെറ്റ് വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിംഗ് അധികൃതരെ വിവരമറിയിക്കുകയും അവയവദാനത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു.
പ്രണവിന്റെ ഏക സഹോദരി ദൃശ്യ കായംകുളം സെന്റ്‌മേരീസ് സ്‌ക്കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

സംസ്‌ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടത്തും.
ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ രോഗിക്ക് ദാനം ചെയ്ത് ബിരുദ വിദ്യാര്‍ത്ഥി പ്രണവും ലേക്ക്‌ഷോര്‍ ആശുപത്രിയും ചരിത്രത്തിലേക്ക്

Keywords : Kochi, Kerala, Health, Student, Accident, Dead, Pranav, Lake Shore, First in Kerala: Heart, lungs harvested from brain dead person flown to Chennai.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia