കാത്ത് ലാബിലെ ട്യൂബ് ലൈറ്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്: പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം തീ കെടുത്തിയത് മിനിട്ടുകള്‍ക്കുള്ളില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 15.10.2018) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിലുള്ള കാത്ത് ലാബില്‍ ചെറിയതോതില്‍ തീപിടിത്തമുണ്ടായി. കാത്ത് ലാബിലെ ട്യൂബ് ലൈറ്റിലാണ് രാവിലെ തീയും പുകയും കണ്ടത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.

ഉടനടി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് നിമിഷ നേരം കൊണ്ട് തീ കെടുത്തി. ജീവനക്കാര്‍ക്ക് അഗ്‌നിശമന രംഗത്ത് വേണ്ട പരിശീലനം നല്‍കിയിരുന്നത് ഇവിടെ ഏറെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എം എസ് ഷര്‍മദ് ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ജോബി ജോണ്‍, സന്തോഷ് കുമാര്‍, ആര്‍ എം ഒ ഡോക്ടര്‍ മോഹന്‍ റോയ്, നഴ്‌സിംഗ് സൂപ്രണ്ട് ഭൈമേശ്വരി, ഇലക്ട്രിക് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

  കാത്ത് ലാബിലെ ട്യൂബ് ലൈറ്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്: പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം തീ കെടുത്തിയത് മിനിട്ടുകള്‍ക്കുള്ളില്‍

രോഗികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഇതുമൂലം യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കി. പകരം കാത്ത് ലാബ് സജ്ജമായി ഉള്ളതിനാല്‍ മേലില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ രോഗികളെ മാറ്റാനും ബുദ്ധിമുട്ടില്ല. കാത്ത് ലാബിലെ ചെറിയതോതിലുള്ള തീപിടുത്തം ആണെങ്കിലും ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഇലക്ട്രിക് വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fire in Kath Lab, Thiruvananthapuram, News, Hospital, Fire, Patient, Kerala, Health, Health & Fitness.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia