Warning | കണ്ണ് തിരുമ്മുന്നത് നേത്രപടലത്തിന്റെ ആകൃതിക്ക് മാറ്റം വരുത്തുമെന്ന് നേത്ര രോഗവിദഗ്ധര്‍


● കെരാടോകോണസ് ഉണ്ടാക്കും.
● അന്ധതയിലേക്ക് നയിക്കും.
● പ്രമേഹരോഗികള്‍ റെറ്റിന പരിശോധിക്കണം.
● ഗ്ലോകോമക്ക് നേരത്തെ ചികിത്സിക്കണം.
കണ്ണൂര്‍: (KVARTHA) കണ്ണിന്റെ മേകപ് (Makeup) തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നേത്രരോഗ സെമിനാറില്‍ വിദഗ്ധര്‍. നേത്ര ഒക്യുലാര്‍ എസ്‌തെറ്റിക്‌സ് സെഷനില്‍ (Ocular Aesthetics Session) പ്രബന്ധങ്ങള്‍ അവതരിപ്പിച്ച ഡോ. അഞ്ജു ചന്ദ്രനും ഡോ. ഇന്ദു നാരായണനുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇതുകാരണം കണ്ണ് തിരുമ്മുന്നത് നേത്രപടലത്തിന്റെ ആകൃതിയില്‍ മാറ്റം വരുത്തി കെരാടോകോണസ് ഉണ്ടാക്കുകയും അന്ധതയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍ ശ്രീനി എഡക്ലോണ്‍ പറഞ്ഞു. പ്രത്യേകിച്ച് കുട്ടികളിലെ അലര്‍ജിക്ക് കണ്‍ജങ്ക്റ്റിവിറ്റിസ് നിസ്സാരമായി കാണേണ്ടതല്ല, കാരണം ഇത് കണ്ണ് തിരുമ്മല്‍ കെരാടോകോണസ്, അന്ധത എന്നിവയ്ക്ക് കാരണമാകും.
തിമിര ശസ്ത്രക്രിയ ആവശ്യമുള്ള പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കര്‍ശനമായി നിയന്ത്രിക്കണമെന്നും റെറ്റിന പരിശോധിച്ച് ചികിത്സ സ്വീകരിക്കണമെന്നും ഡോ. പ്രകാശ് വി എസ് പറഞ്ഞു. ഗ്ലോകോമക്ക് സാധ്യതയുള്ളവര്‍ കാഴ്ചശക്തി നിലനിര്‍ത്തുന്നതിന് പ്രാരംഭഘട്ടത്തില്‍ തന്നെ ഗ്ലോകോമ കണ്ടെത്തുന്നതും നേത്രസമ്മര്‍ദം ശരിയായി നിയന്ത്രിക്കുന്നതും നിര്‍ണായകമാണെന്ന് ഡോ. ബിന്ദു എസ് അജിത്ത് പറഞ്ഞു.
കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ ആഭിമുഖ്യത്തില്‍ കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഐ ഹോസ്പിറ്റലും ഒഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂരും ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ തലശ്ശേരിയും ചേര്‍ന്ന് സംഘടിപ്പിച്ച നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സെമിനാര്‍ (വാട് നെക്സ്റ്റ് സിറ്റ്വേഷന്‍സ് ഇന്‍ ഒഫ്തല്‍മോളജി) കണ്ണൂര്‍ ഹോടെല്‍ ബെനാലെ ഇന്റര്‍നാഷണലില്‍ നടന്നു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 'പ്രിസ്‌ക്രൈബിംഗ് പ്രോസ്‌പെരിറ്റി' എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഓള്‍ ഇന്‍ഡ്യ ഒഫ്താല്‍മോളജികല്‍ സൊസൈറ്റി മാനേജ്മെന്റ് കമിറ്റി അംഗം ഡോ. ശ്രീനി എഡക്ലോണ്‍ അധ്യക്ഷത വഹിച്ചു. ഒഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍ ജനറല്‍ സെക്രടറി ഡോ. രമ്യ വിവേക് സ്വാഗതം പറഞ്ഞു. ഒഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍ പ്രസിഡന്റ് ഡോ. സുചിത്ര ഭട്ട് നന്ദിയും പറഞ്ഞു. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം ജി ഗോപിനാഥും ഐഎംഎ തലശ്ശേരി പ്രസിഡന്റ് ഡോ. നദീം അബൂട്ടിയും ആശംസകള്‍ നേര്‍ന്നു.
സെമിനാറില്‍ ഗ്ലോകോമ, തിമിരം, റെറ്റിന, ഒക്യുലാര്‍ എസ്‌തെറ്റിക്‌സ്, കോര്‍ണിയ, ഗ്ലോകോമ എന്നിവയെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടന്നു. ഏറ്റവും കൂടുതല്‍ തിമിര ശസ്ത്രക്രിയകള്‍ നടത്തിയതിന്റെ ലോക റെകോര്‍ഡ് നേടിയ ഡോ. ടി പി ലഹാനെ മുഖ്യപ്രഭാഷണം നടത്തി. തിമിര ശസ്ത്രക്രിയയുടെ സുവര്‍ണ നിലവാരം ഇപ്പോഴും ഫാകോ മള്‍സിഫികേഷനാണെന്ന് അദ്ദേഹം പറഞ്ഞു. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് ഒരു ചെറുപ്പക്കാരന്റെ കാഴ്ച നല്‍കാന്‍ കഴിയുന്ന ഇന്‍ട്രാ ഒക്യുലാര്‍ ലെന്‍സുകളുടെ വിവിധ ഓപ്ഷനുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം എസ് രവീന്ദ്ര, ഡോ. ജെ കെ റെഡ്ഡി, ഡോ. സന്ദീപ് വിജയരാഘവന്‍, ഡോ. പ്രകാശ് വി എസ്, ഡോ. ബിന്ദു എസ് അജിത്ത്, ഡോ. പി ശശികുമാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഇന്ദു നാരായണ്‍, ഡോ. അഞ്ജു ചന്ദ്രന്‍, ഡോ. ജെയ്സണ്‍ വി എ, ഡോ. ശ്വേത കെ, ഡോ. ശ്രീനി എഡക്ലോണ്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
#eyecare #ophthalmology #seminar #Kerala #health #cataracts #glaucoma