ആയുര്‍വേദം പുരട്ടി ലൈംഗിക മരുന്നുകള്‍: മലയാളിയുടെ പോക്കറ്റടിക്കുന്നത് 500 കോടി
May 9, 2015, 22:04 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 09/05/2015) ലൈംഗിക ശക്തിവര്‍ധിപ്പിക്കാനെന്ന പേരില്‍ പുറത്തിറങ്ങുന്ന ആയുര്‍വേദ മരുന്നുകള്‍ മലയാളിയുടെ പോക്കറ്റിടിക്കുന്നു. ഔഷധക്കൂട്ടുകളില്‍ പറഞ്ഞിട്ടുള്ള മരുന്നുകള്‍ ചേര്‍ത്തിട്ടില്ലെങ്കില്‍ കണ്ടുപിടിക്കാന്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ ആര്‍ക്കും എന്തും കുത്തികലക്കി വില്‍ക്കാമെന്നതിന്റെ മറവിലാണീ പകല്‍ക്കൊള്ള.
ആയുര്‍വേദ ഔഷധ ചേരുവകള്‍ മിശ്രിതമായാല്‍ പിന്നെ അതിലെ ചേരുവകളെ കൃത്യമായി തിരിച്ചെടുക്കുക പ്രയാസമാണ്. അങ്ങനെയാണ് പല മരുന്നുകളും ആളുകളെ കബളിപ്പിക്കുന്നത്. ദാമ്പത്യ വിരക്തി, ലൈംഗിക വിരസത, ശാരീരിക വിരസത, ശീഘ്ര സഖ്‌ലനം, ഉദ്ധാരണക്കുറവ്, ലൈംഗിക സമയം ദീര്‍ഘിപ്പിക്കല്‍, വന്ധ്യത എന്നിവക്കെല്ലാമുള്ള ഉത്തമ ഒറ്റമൂലിയായാണ് ആയുര്‍വേദ മരുന്നുകള്‍ പലതും പുറത്തിറങ്ങുന്നത്.
ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന വാജീകരണ ഉത്പന്നംപോലും പലപ്പോഴും സംശയ നിഴലിലായതിനാല്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡിനും നിയമ നടപടിക്കും പല തവണ വിധേയമായിട്ടുണ്ട്. ഇതിനുപുറമെ ലാട'വൈദ്യന്‍മാരുടെ പേരില്ലാ കൂട്ടുകള്‍ നൂറുകണക്കിനുണ്ട്. പലതും തൊട്ടൊന്ന് പുരട്ടിയാല്‍ മതി പെട്ടെന്ന് ഫലം ഉറപ്പ് തരുന്നു ഇവര്‍.
ആയുര്‍വേദ മരുന്നുകള്‍ രസായന വാജീകരണ വിധി പ്രകാരം മാത്രമേ നല്‍കാന്‍ പാടുള്ളൂ. ജന്മനായുള്ള വന്ധ്യത ആയുര്‍വേദത്തിലൂടെ ചികിത്സിച്ചു ഭേദമാക്കല്‍ പ്രയാസകരമാണ്. ലിംഗോദ്ധാരണം സംഭവിച്ചു കഴിഞ്ഞാല്‍ ശുക്ല വിസര്‍ജനം ഉണ്ടാകാതെ തടഞ്ഞു നിര്‍ത്തി ലൈംഗിക ബന്ധത്തിന്റെ സമയം നീട്ടുന്നത് അപകടമാണ്. ഇത് ലൈംഗിക ശക്തി വര്‍ധിപ്പിക്കുമെന്നത് തെറ്റായ ധാരണമാത്രമാണ്. വിട്ടുമാറാത്ത നടുവേദനയായിരിക്കും ഫലം'' മലപ്പുറത്തെ ലൈംഗിക രോഗവിദഗ്ധന്‍ ഡോ. ഗോപാലകൃഷ്ണന്‍ പറയുന്നു.
എന്നാല്‍ ആയുര്‍വേദ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമമൊന്നും ഇവിടെ ബാധകമല്ല. അതിനെയെല്ലാം കാറ്റില്‍പ്പറത്തി മലയാളി വാങ്ങിക്കൂട്ടുകയാണിന്ന് ലൈംഗിക ഉത്തേജക മരുന്നുകള്‍. പ്രതിവര്‍ഷം 500 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം ഈ ഇനത്തില്‍ മരുന്ന് കമ്പനികള്‍ വാരിക്കൂട്ടുന്നത്. കിടപ്പറയില്‍ തളര്‍ന്നുവീഴാന്‍ മാത്രം ലൈംഗികാതുരാലയങ്ങളുടെ അത്യാസന്ന നിലയിലാണോ കേരളം എന്നാണ് പലരും ചോദിക്കുന്നത്.
തെറ്റിദ്ധാരണയില്‍ നിന്നും ഉത്ഭവിക്കുന്ന പലപ്രശ്‌നത്തിനും സ്വയം ചികിത്സ നിര്‍ണയിക്കുകയും രഹസ്യചികിത്സ തുടരുകയും ചെയ്യുമ്പോള്‍ പലപ്പോഴും ഗുരുതരമായ പ്രശ്‌നങ്ങളിലാണത് ഒടുങ്ങുന്നത്. തെറ്റായ ലൈംഗിക വിദ്യാഭ്യാസമാണ് പ്രശ്‌നങ്ങളുടെ കാതല്‍. മരുന്ന് നിര്‍ദേശിക്കുന്നതും ഉപദേശിക്കുന്നതും സുഹൃത്തുക്കളോ മറ്റോ ആകും. ലൈംഗികതയുടെ അടിസ്ഥാനം പൗരുഷമാണെന്നും പൗരുഷമെന്നാല്‍ അവയവത്തിന്റെ വലുപ്പമാണെന്നുമാണ് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ടാണ് ലിംഗവര്‍ധക യന്ത്രമെന്ന് കേള്‍ക്കുമ്പോഴേക്ക് ആരുമറിയാതെ ഫോണ്‍വിളിച്ചും പണമയച്ചും അവര്‍ കാത്തിരിക്കുന്നത്.
ലൈംഗികമായ പ്രശ്‌നങ്ങളുണ്ടാവാം. എന്നാല്‍ ഏറെപേരുടേയും പ്രശ്‌നം മാനസികമാണ്. പരസ്യങ്ങളില്‍ കാണുന്ന ഈ പ്രശ്‌നങ്ങള്‍ തനിക്കുമില്ലെ എന്ന ചിന്തയാണ് (തേര്‍ഡ് സിന്‍ഡ്രോം)പലരേയും ഉത്തേജകമരുന്നുകാരുടെ അടുക്കല്‍ കഴുത്ത് നീട്ടികൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തരക്കാര്‍ അവിടേക്കോടുന്നതിന് പകരം ഒരു സൈക്കോളജിസ്റ്റിനെ സമീപ്പിച്ചാല്‍മതി. കൂടെ ഭാര്യയേയും കൂട്ടിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. എന്നാല്‍ ഇത്തരം ശീലങ്ങള്‍ മലയാളികള്‍ക്കില്ലാത്തതാണ് പ്രശ്‌നമെന്നും കോഴിക്കോട്ടെ ഡോ. പി.ബി ബിനുകുമാര്‍ ചൂണ്ടികാട്ടുന്നു.
ആയിരക്കണക്കിന് ആയുര്‍വേദ മരുന്നുകളാണ് വിപണിയിലിറങ്ങുന്നത്. ആയുര്‍വേദത്തിന്റെ നിലനില്‍പ്പ് തന്നെ പച്ച മരുന്നുകളിലാണ്. എന്നാല്‍ മരുന്ന് നിര്‍മാണത്തിനാവശ്യമായ പച്ചമരുന്നുകള്‍ തന്നെ കിട്ടാക്കനിയായിരിക്കുന്നു. എന്നാല്‍ ഇതൊന്നും ആളുകള്‍ ശ്രദ്ധിക്കുന്നേയില്ല. വിവാദങ്ങളുടെ ഘോഷയാത്രതന്നെ ചില മരുന്നുകളെ പിന്തുടര്‍ന്നു. ഇന്നും സംശയത്തിന്റെ നിഴലില്‍ തന്നെയാണീ ഉത്പന്നങ്ങള്‍. എങ്കിലും ഇതൊന്നും വില്‍പ്പനയെ തെല്ലും ബാധിച്ചിട്ടില്ലെന്ന് മഞ്ചേരിയിലെ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.