മെഡിക്കൽ കോളേജിലെ സംഭവങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി ഡോ. ഹാരിസ്


● തന്നെ കള്ളനാക്കി ചിത്രീകരിച്ചെന്ന് ഡോ. ഹാരിസ്.
● ചികിത്സയിലിരിക്കെ തെറ്റായ റിപ്പോർട്ടുകൾ നൽകിയെന്ന് ആരോപണം.
● 'പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാർത്താസമ്മേളനം ഞെട്ടിച്ചു'.
തിരുവനന്തപുരം: (KVARTHA) 'പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ല, ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചു' എന്ന് ഡോ. ഹാരിസ് ചിറക്കൽ. തന്നെ അറിയാവുന്നവർ ആരും സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകൾ പോലും കൂടെ നിന്നില്ലെന്നും ഹാരിസ് പറഞ്ഞു.
ചികിത്സയിൽ കഴിയുന്നതിനിടെ തനിക്കെതിരെ തെറ്റായ റിപ്പോർട്ടുകൾ നൽകിയെന്നും പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാർത്താസമ്മേളനം ഞെട്ടിച്ചെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. ആർക്കെതിരെയും ഒരു പരാതിയുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ സംഭവിച്ചത് പ്രത്യേക നിമിഷത്തിലായിരിക്കും അവർ അത്തരത്തിലുള്ള വാർത്താസമ്മേളനം വിളിച്ചത്. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. ഇനിയും തന്റെ വകുപ്പ് മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ അവരുടെ പിന്തുണ ആവശ്യമാണ്. എല്ലാ സംവിധാനങ്ങളും ഒരുക്കേണ്ടത് അവരാണ്. ഇനിയും അവർ സഹായിക്കേണ്ടതുണ്ട്. ശത്രുപക്ഷത്തുനിന്ന് പോകാനാകില്ല. മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനം മുന്നോട്ടുപോകണമെങ്കിൽ പല ചികിത്സാ വകുപ്പുകളിലെ ഡോക്ടർമാർ ഒന്നിച്ചു പ്രവർത്തിക്കണമെന്നും ഡോ. ഹാരിസ് പറഞ്ഞു.
ഡോ. ഹാരിസിന്റെ വാക്കുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യൂ.
Article Summary: Dr. Harris Chirakkal's emotional statement on being framed as a villain, despite not filing a complaint.
#DrHarrisChirakkal #MedicalCollege #KeralaNews #Controversy #Doctor #Health