Obituary | 25,000ത്തോളം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ പ്രശസ്ത‌ വൃക്കരോഗ വിദഗ്‌ധൻ ഡോ. ജോർജ് പി എബ്രഹാം മരിച്ച നിലയിൽ 

 
 Renowned Kidney Specialist Dr. George P Abraham Found Dead
Watermark

Photo Credit: Website/VPS Lakeshore Hospital

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ സർജനായിരുന്നു.
● നെടുമ്പാശ്ശേരിയിലെ ഫാം ഹൗസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
● മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി.

എറണാകുളം: (KVARTHA) പ്രശസ്ത വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധനും എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ സർജനുമായ ഡോ. ജോർജ് പി എബ്രഹാമിനെ (63) മരിച്ച ഇലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിലെ ഫാം ഹൗസിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. 

Aster mims 04/11/2022

ഞായറാഴ്ച വൈകിട്ട് സഹോദരനോടൊപ്പം ഫാം ഹൗസിൽ എത്തിയ ഡോക്ടർ, പിന്നീട് സഹോദരനെ മടക്കി അയച്ച ശേഷം രാത്രിയിൽ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി. 

25,000-ത്തോളം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഡോ. ജോർജ് പി. എബ്രഹാം, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രംഗത്ത് അസാമാന്യ വൈദഗ്ദ്ധ്യം തെളിയിച്ച വ്യക്തിയാണ്. 25 വർഷത്തിനിടെ വ്യക്തിഗതമായി രണ്ടായിരത്തി അഞ്ഞൂറിലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. 

ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ മൂന്നാമത്തെ സർജൻ എന്ന അപൂർവ നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്. ഡോ. ജോർജ് പി എബ്രഹാമിന്റെ അപ്രതീക്ഷിതമായ വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ദിശ ഹെല്പ് ഡെസ്കിൽ സഹായം തേടുക, നമ്പർ: 1056, അല്ലെങ്കിൽ iCALL- നമ്പർ: 9152987821.  നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!

Renowned kidney transplant surgeon Dr. George P Abraham was found dead at his farm house in Nedumbassery. He was 63. He had led nearly 25,000 kidney transplant surgeries and was a senior surgeon at Lakeshore Hospital, Ernakulam.

#DrGeorgePAbraham #KidneySurgeon #LakeshoreHospital #Ernakulam #Kerala #Death

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script