കോവാക്സിന് സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നല്‍കരുതെന്ന് ഭാരത് ബയോടെക്
Jan 6, 2022, 12:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 06.01.2022) കോവാക്സിന് സ്വീകരിച്ച കുട്ടികള്‍ക്ക് ചില കുത്തിവയ്പ് കേന്ദ്രങ്ങള്‍ 500 എംജി പാരസെറ്റമോള്‍ ഗുളികകള്‍ ശിപാര്‍ശ ചെയ്യുന്നുണ്ടെന്ന റിപോര്‍ടുകള്‍ വന്നതിന് പിന്നാലെ വിശദീകരണവുമായി കോവാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്. കോവാക്സിന് സ്വീകരിച്ചതിന് ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് കമ്പനി വ്യക്തമാക്കി.
മറ്റ് ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റമോള്‍ ശിപാര്‍ശ ചെയ്യുന്നുണ്ടെന്നും എന്നാല്‍ കോവാക്സിന്റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്. രാജ്യത്തെ 15നും 18നുമിടയില്‍ പ്രായം വരുന്ന കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസമാണ് വാക്സിന് നല്കാന് ആരംഭിച്ചത്. കോവാക്സിന് മാത്രമാണ് അനുമതി.
അതേസമയം, ക്ലിനികല്‍ ട്രയല്‍സില്‍ പങ്കെടുത്ത 30000 ആളുകളില്‍ 10-20 ശതമാനം പേരില്‍ മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടതെന്നും ഭാരത് ബയോടെക് വ്യക്തമാക്കുന്നു. എന്നാല്‍ മരുന്ന് കഴിക്കാതെ തന്നെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ബുദ്ധിമുട്ടുകള്‍ വിട്ടുമാറുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
Keywords: New Delhi, News, National, Vaccine, Vaccination, Health, COVID-19, Children, Covaxin, Bharat Biotech, Painkiller, Do Not Give Painkillers To Teens After Covaxin Shot, Says Vaccine-Maker
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

