Curd | തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണസാധനങ്ങൾ!

 
Curd

*തൈര് നിരവധി ആരോഗ്യ ഗുണങ്ങളുള്ള, പോഷകസമൃദ്ധമായ ഭക്ഷണമാണെങ്കിലും, ചില ഭക്ഷണങ്ങളുമായി അവ യോജിക്കില്ല. ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാത്ത വിധം, തൈര് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ന്യൂഡെൽഹി: (KVARTHA) വളരെ പണ്ടു കാലം മുതൽ തന്നെ മലയാളികളുടെ ഭക്ഷണശീലത്തിനൊപ്പം കൂട്ടുകൂടിയ പാലുൽപന്നമാണ് തൈര്. ചോറിനൊപ്പം തൈരു കൂട്ടി കഴിക്കുന്നത്, ആർക്കാണ് ഇഷ്ടമല്ലാത്തത് അല്ലേ ?  

എന്നിരുന്നാലും, തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. ഇവ ഒരുമിച്ച് കഴിക്കുകയാണെങ്കിൽ, ദഹനപ്രശ്നങ്ങളും അസ്വസ്ഥതകളും ഉറപ്പാണ്. ഏതൊക്കെയാണ് അത്തരം ഭക്ഷണങ്ങൾ എന്നു പരിശോധിച്ചു നോക്കാം.

 

പുളിപ്പുള്ള പഴങ്ങൾ


തൈര്, അസിഡിക് സ്വഭാവമുള്ളതാണ്. ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയവയ്ക്കും ഇതേ പ്രകൃതമാണ്. ഇവ സംയോജിക്കുമ്പോൾ,  അസിഡിക് പ്രശ്നങ്ങളും ദഹനസംബന്ധമായ അസ്വസ്ഥതകളും ഉണ്ടാകും. ഒരേ സ്വഭാവമുള്ള രണ്ട് ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുമ്പോൾ, ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ സാധിക്കാതെ വരുന്നതു കൊണ്ടാണ്, ദഹനക്കേട്, വയർ വീക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.


തൈരിനൊപ്പം പുളിയുള്ള പഴങ്ങൾ ഉപയോഗിക്കുന്നതിനു പകരം, വാഴപഴമോ മധുരമുള്ള മറ്റു പഴങ്ങളോ കഴിക്കുന്നത് പ്രശ്നങ്ങളുടെ ആഘാതം കുറച്ചേക്കും. പൊതുവെ അസിഡിറ്റി കുറഞ്ഞ പഴങ്ങൾ ആണ് കൂടുതൽ നല്ലത്.

അന്നജം അടങ്ങിയ ഭക്ഷണങ്ങൾ

അന്നജം ധാരാളമായി അടങ്ങിയിട്ടുള്ള ഉരുളകിഴങ്ങ്, ചോറ്, ബ്രെഡ് എന്നിവ തൈരിനൊപ്പം കഴിക്കുമ്പോൾ, ദഹനപ്രക്രിയ മന്ദഗതിയിലാകും. അന്നജത്തിൻ്റെ ദഹനത്തെ തടസ്സപ്പെടുത്തുന്ന എൻസൈമുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്, ഇതു കാരണം വയറു വീർക്കൽ അനുഭവപ്പെട്ടേക്കാം.

ഇതിനു ബദൽ മാർഗമെന്നോണം, മറ്റു പച്ചക്കറികൾ ഉപയോഗിക്കാവുന്നതാണ്. കാരണം അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളെ ദഹിപ്പിക്കാൻ എളുപ്പമാണ്.


എരിവുള്ള ഭക്ഷണങ്ങൾ

എരിവുള്ള ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിച്ചാൽ, ഇവ ആമാശയത്തിലെ കോശങ്ങളുമായി പ്രതിപ്രവർത്തിക്കുകയും, വയറു വേദനയ്ക്കു കാരണമാകുകയും ചെയ്യും. കൂടാതെ നെഞ്ചെരിച്ചിലിനും, അസ്വസ്ഥതയ്ക്കും, ദഹനപ്രശ്‌നത്തിനും സാധ്യതയുണ്ട്.

തുളസി, മല്ലി, കറിവേപ്പില തുടങ്ങിയ ഔഷധസസ്യങ്ങൾ തൈരിനൊപ്പം ഉപയോഗിക്കുന്നതു വഴി ഈ പ്രശ്നം ഒരു പരിധി വരെ തടയാം.  


പുളിപ്പിച്ച ഭക്ഷണങ്ങൾ


തൈരും, പുളിപ്പിച്ച ഭക്ഷണങ്ങളും പ്രോബയോട്ടിക്കുകളാൽ സമ്പുഷ്ടമാണെങ്കിലും, അവ ഒരുമിച്ച് കഴിക്കുന്നത് കുടൽ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് അമിതവണ്ണം, വായുപ്രശ്നം, വയറിളക്കം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. പുളിപ്പുള്ള ഭക്ഷണങ്ങൾ വെവ്വേറെ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

തൈര് നിരവധി ആരോഗ്യ ഗുണങ്ങളുള്ള, പോഷകസമൃദ്ധമായ ഭക്ഷണമാണെങ്കിലും, ചില ഭക്ഷണങ്ങളുമായി അവ യോജിക്കില്ല. ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാത്ത വിധം തൈര് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

ശീലമില്ലാത്തതോ, അറിഞ്ഞുകൂടാത്തതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നതിനു മുമ്പ്, ഒരു ആരോഗ്യ വിദഗ്ധൻ്റെ നിർദേശം സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia