മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും പക്ഷിപ്പനി; രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത് 9 സംസ്ഥാനങ്ങളില്‍
Jan 11, 2021, 15:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 11.01.2021) മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധ കണ്ടെത്തിയ സംസ്ഥാനങ്ങളുടെ എണ്ണം ഒമ്പതായി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ഡെല്‍ഹിയില്‍ ചത്തനിലയില്‍ താറാവിലും കാക്കയിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
നേരത്തെ കേരളത്തിന് പുറമെ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ഗുജറാത്തിലും രാജസ്ഥാനിലും ഹിമാചലിലും കാക്കകള്‍ക്കും കാട്ടുപക്ഷികള്‍ക്കമാണ് രോഗം ബാധിച്ചത്. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ പക്ഷികള്‍ ചത്തൊടുങ്ങിയത്. കഴിഞ്ഞ ആഴ്ചകളില്‍ നാല് ലക്ഷത്തിലേറെ പക്ഷികള്‍ ചത്തതായാണ് കണക്ക്. ജമ്മു കശ്മീരിലും ഛത്തീസ്ഗഡിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Keywords: New Delhi, News, National, Bird Flu, Health, Delhi, Maharashtra Among 9 States With Bird Flu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

