ആശുപത്രി കാന്റീനില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി; സ്ഥാപനം അടപ്പിച്ച് അധികൃതര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചാവക്കാട്: (www.kvartha.com 27.10.2021) ആശുപത്രി കാന്റീനില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിക്ക് പിന്നാലെ സ്ഥാപനം അടപ്പിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍. മാത്രമല്ല സ്ഥാപനത്തിന് പിഴയും ഈടാക്കി. മുതുവുട്ടൂര്‍ രാജ ആശുപത്രി കാന്റീനില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് വേണ്ടി വാങ്ങിയ ഗ്രീന്‍പീസ് കറിയിലാണ് പല്ലിയെ കണ്ടതെന്ന് പരാതിയില്‍ പറയുന്നു.

ഉടന്‍ വിവരം ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ വി പി സക്കീര്‍ ഹുസൈര്‍, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ശംഭു, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ പി പി സോനേഷ് എന്നിവരെത്തി കാന്റീന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പുറത്തുനിന്നുള്ള വ്യക്തിയാണ് കാന്റീന്‍ കരാറെടുത്ത് നടത്തുന്നത്.

Aster mims 04/11/2022

ആശുപത്രി കാന്റീനില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി; സ്ഥാപനം അടപ്പിച്ച് അധികൃതര്‍

Keywords:  News, Kerala, Hospital, Food, Health, Treatment, Patient, Dead lizard in hospital canteen food; Authorities shut down the institution
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia