Dead Centipede | 'പൊലീസ് ഉദ്യോഗസ്ഥന്റെ ഭക്ഷണത്തിൽ ചത്ത പഴുതാര'; ഹോട്ടൽ അടപ്പിച്ചു
പത്തനംതിട്ട: (KVARTHA) പൊലീസ് ഉദ്യോഗസ്ഥന്‍ കഴിക്കാന്‍ വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍നിന്ന് ചത്ത പഴുതാരയെ (Dead Centipedes) കിട്ടിയെന്ന് പരാതി. തിരുവല്ല-കായംകുളം (Thiruvalla-Kayamkulam) സംസ്ഥാന പാതയിലുള്ള ഒരു ഹോട്ടലില്‍ നിന്നും പുളിക്കീഴ് (Pulikeezhu) എസ്.എച്ച്.ഒക്ക് ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കണ്ടെത്തിയെന്ന സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ക്കെതിരെ നടപടി എടുത്തു.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച ഉച്ചക്ക് കഴിക്കാനായി വാങ്ങിയ ബിരിയാണിലാണ് പകുതിയോളം കഴിച്ചശേഷം സിഐ അജിത് കുമാര്‍ പഴുതാരയെ കണ്ടത്. ഇതോടെ ഉടന്‍ ഭക്ഷ്യസുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി പരിശോധിച്ച് ബിരിയാണിയിലുള്ളത് പഴുതാരയണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അതിനുശേഷം ഭക്ഷ്യ സുരക്ഷ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. മാത്രമല്ല ഹോട്ടലിന്റെ ലൈസന്‍സ് കാലാവധി മാര്‍ച്ചില്‍ അവസാനിച്ചതാണ്. തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദേശിച്ചു.