റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവെച്ചത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി
Apr 22, 2020, 09:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 22.04.2020) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കേരളത്തിന് അനുവദിച്ച 12,480 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വഴിയുള്ള കൊവിഡ് പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. ഈ ടെസ്റ്റുകള്‍ കൃത്യമായ വിവരം നല്‍കുന്നില്ലെന്ന ഐസിഎംആറിന്റെ നിലപാടിനെ തുടര്‍ന്നാണ് പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
നേരത്തെ റാപ്പിഡ് ടെസ്റ്റ് സംസ്ഥാനത്ത് രണ്ടു ദിവസത്തിനുളളില്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. കൂടുതല്‍ ഹോട്‌സ്പോട്ടുകളുളള കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായിരിക്കും മുന്‍ഗണനയെന്ന് ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ എന്‍ കോബ്രഗഡെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍, ശ്വസന സംബന്ധമായ രോഗങ്ങളുളളവര്‍ തുടങ്ങിയവരെയും പരിശോധിക്കും. ചെന്നൈ ആസ്ഥാനമായ കമ്പനി വഴി കേരളം നേരിട്ട് ഓര്‍ഡര്‍ നല്‍കിയിരിക്കുന്ന ഒരു ലക്ഷം കിറ്റുകള്‍ 27ന് മുമ്പായി എത്തുമെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. ഐസിഎംആര്‍ നല്‍കുന്ന അടുത്ത ബാച്ച് കിറ്റുകളും ഉടന്‍ പ്രതീക്ഷിക്കുന്നു. രണ്ടു ലക്ഷം പേരില്‍ പരിശോധന നടത്താനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
കൊവിഡ് സംശയിക്കുന്നവരിലും രോഗലക്ഷണമുള്ള ഹൈറിസ്‌ക് വിഭാഗങ്ങളിലും പരിശോധന നടത്തും. ആരോഗ്യപ്രവര്‍ത്തകര്‍, ശ്വാസകോശ രോഗമുളളവര്‍, രോഗം മാറിയവര്‍, രോഗം സ്ഥിരീകരിച്ചവരോട് ഇടപഴകിയവര്‍, ജനക്കൂട്ടത്തോട് അടുത്തിഴപകുന്ന പൊലീസുകാര്‍ തുടങ്ങിയവരില്‍ പരിശോധന നടത്തും. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അച്യുതമേനോന്‍ സെന്ററിന്റെ സഹകരണത്തോടെ സമൂഹ വ്യാപനമുണ്ടോയെന്ന് പഠിക്കും. ഇത്തരത്തില്‍ റാപ്പിഡ് ടെസ്റ്റ് വഴി ബൃഹദ് പദ്ധതികള്‍ കേരളം ആസൂത്രണം ചെയ്തിരുന്നുവെങ്കിലും ഐസിഎംആര്‍ ഇടപെടല്‍ തിരിച്ചടിയായിരിക്കുകയാണ്.
Keywords: Kannur, Kerala, News, COVID19, Test, Health, Rapid test, Kasargod, Suspend, Health department, Covid testing Rapid test kits suspend

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.