മാറിമറിഞ്ഞു കൊവിഡ് രോഗിയായ വയോധികന്റെ പരിശോധനാഫലം; കണ്ണൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ കുഴങ്ങുന്നു
May 8, 2020, 14:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 08.05.2020) കൊവിഡ് 19 വൈറസ് രോഗം പിടിപെട്ട് ഒരുമാസത്തിലധികമായി പരിയാരത്തുള്ള കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 85 വയസുള്ള വയോധികന് പരിശോധനാഫലം മാറിവരുന്നത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ എട്ടുതവണ പരിശോധന നടത്തിയപ്പോള്‍ ഒന്നിടവിട്ടുള്ള പരിശോധനാഫലം നെഗറ്റീവ് ആയും പോസിറ്റീവായും ലഭിക്കുകയാണെന്ന് ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ചെറുവാഞ്ചേരി സ്വദേശിയുടെ ഫലമാണ് തുടര്‍ച്ചയായി പോസിറ്റീവായി ലഭിക്കാത്തത്.
ഇദ്ദേഹത്തിനൊപ്പം അഡ്മിറ്റ് ചെയ്ത കുടുംബത്തിലെ കൊവിഡ് ബാധിച്ചവരുടെ അസുഖം നേരത്തെ മാറായിരുന്നു. പരിശോധനാഫലം തുടര്‍ച്ചയായി പോസറ്റീവായി ലഭിച്ചാല്‍ മാത്രമേ ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കൂവെന്നാണ് സൂചന. എന്നാല്‍ കൊവിഡ് ബാധിച്ച വയോധികന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരാഴ്ചക്കുള്ളില്‍ അസുഖം ഭേദമായി ഇദ്ദേഹത്തെയും ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിച്ചേക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ രോഗലക്ഷണം നെഗറ്റീവും പോസറ്റീവുമായി മാറിമറയുന്നത് കൊവിഡ് ചികിത്സാരംഗത്ത് അപൂര്‍വ്വമാണെന്ന് പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റോയ് പറഞ്ഞു.
ഇതിനിടെ പ്രവാസികളുടെ തിരിച്ചുവരവ് പ്രമാണിച്ച് ജില്ലയിലെ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തിരിച്ചെത്തുമ്പോള്‍ ജില്ലയിലെ സൗകര്യങ്ങള്‍ വിപുലമാക്കിയാണ് ആരോഗ്യവകുപ്പ് ഒരുങ്ങിയിട്ടുള്ളത്. മടങ്ങി വരുന്ന പ്രവാസികളില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിക്കുക. മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഏറ്റവും അടുത്തുള്ള ചികിത്സാകേന്ദ്രമായ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് കൊവിഡ് കെയര്‍ സെന്ററാണ് കൂടുതല്‍ പേരെ പ്രവേശിപ്പിക്കുക. ഇവിടെനിന്നും സ്രവം പരിശോധിച്ച് ശേഖരിച്ച് അയക്കും.
തിരിച്ചെത്തുന്ന ഗര്‍ഭിണികളില്‍ രോഗമുണ്ടെങ്കില്‍ ഇവരെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിക്കുക. ഗര്‍ഭിണികള്‍ക്കായി പരിയാരത്ത് പ്രത്യേക ഐസോലഷന്‍ വാര്‍ഡുകള്‍ തന്നെ ഒരുക്കിയിട്ടുണ്ട്. തലശേരി ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ സ്രവം ശേഖരിക്കാനുള്ള പ്രത്യേകസൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി എത്തുന്നവരെ ഇവിടങ്ങളിലെ ക്വാറന്റിനുകളില്‍ നിര്‍ബന്ധിതമായി പ്രവേശിപ്പിക്കും. വേണ്ടിവന്നാല്‍ ജില്ലാ ആശുപത്രിയിലും സ്രവം ശേഖരിക്കാനുള്ള സൗകര്യങ്ങളൊരുക്കാനാണ് തീരുമാനം. എന്നാല്‍ വിദേശത്തും നിന്നും വരുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ സര്‍ക്കാര്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയും.
ഗര്‍ഭിണികളെയും രോഗികളെയും കുട്ടികളെയും അവരവരുടെ വീടുകളില്‍ തന്നെയാണ് പ്രവേശിപ്പിക്കുക. 14 ദിവസത്തിന് ശേഷം ഇവരുടെയെല്ലാം സ്രവം പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ നാലു ദിവസമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലെന്നും കൂടുതല്‍ പേര്‍ക്ക് രോഗം ഉണ്ടാകുന്നില്ലെന്നു ഉറപ്പാക്കിയാല്‍ മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ കഴിയുകയുള്ളൂവെന്ന് കളക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.
പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് കൃത്യമായി പാലിച്ചാല്‍ ഇതിനു സാധിക്കുമെന്ന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ഇനി പത്ത് ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രമേയുള്ളൂ. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ കൂടുതലുള്ള മേഖലകളാണ് ഹോട്ട്‌സ്‌പോട്ടുകള്‍ ആയി കണക്കാക്കുന്നത്.
Keywords: Kannur, News, Kerala, Hospital, Medical College, COVID19, Treatment, Patient, test, Doctor, Health, Covid test result in kannur medical college

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.