സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.06.2020) സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്.

തിരുവനന്തപുരം അഞ്ച്, കൊല്ലം രണ്ട്, പത്തനംതിട്ട 11, ആലപ്പുഴ അഞ്ച്, കോട്ടയം ഒന്ന്, ഇടുക്കി മൂന്ന്, എറണാകുളം 10, തൃശൂര്‍ എട്ട്, പാലക്കാട് 40, മലപ്പുറം 18, വയനാട് മൂന്ന്, കോഴിക്കോട് നാല്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോസിറ്റീവ് കേസുകള്‍.

വെള്ളിയാഴ്ച 22 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ഒന്ന്, ആലപ്പുഴ നാല്, എറണാകുളം നാല്, തൃശ്ശൂര്‍ അഞ്ച്, കോഴിക്കോട് ഒന്ന്, കാസര്‍കോട് ഏഴ് എന്നിങ്ങനെയാണ് നെഗറ്റീവായത്.


സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Keywords:  Thiruvananthapuram, News, Kerala, COVID19, Trending, Health, CM, Pinarayi Vijayan, Covid positive case reported in Kerala today
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia