സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.06.2020) സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 53 പേര്‍ വിദേശത്ത് നിന്നും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായി. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. അതിലൊരാളുടെത് വ്യക്തമായിട്ടില്ല.

തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി ഒമ്പത്, കോട്ടയം എട്ട്, ആലപ്പുഴ ഏഴ്, കോഴിക്കോട് ഏഴ്, പാലക്കാട് അഞ്ച്, കൊല്ലം അഞ്ച്, എറണാകുളം അഞ്ച്, തൃശൂര്‍ നാല്, കാസര്‍ഗോഡ് മൂന്ന്, കണ്ണൂര്‍ രണ്ട്, പത്തനംതിട്ട രണ്ട് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാളുടെ ഹിസ്റ്ററി വ്യക്തമായിട്ടില്ല. 24 പേര്‍ക്ക് രോഗം ഭേദമായി. തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട് അഞ്ച്, കണ്ണൂര്‍ രണ്ട്, കാസര്‍കോട് നാല്, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.  സംസ്ഥാനത്ത് ഇതുവരെ 1494 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 832 പേര്‍ ചികിത്സയിലാണ്.


സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Keywords:  Thiruvananthapuram, News, Kerala, COVID19, Trending, Health, Covid positive case in Kerala today
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia