Isolation | കോവിഡ്: ലോക് ഡൗണിന് 5 വര്‍ഷങ്ങള്‍ക്ക് ശേഷവും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടില്ലെന്ന് പഠനം

 
 Image Representing Post-Lockdown Health Decline: 5 Years Later
 Image Representing Post-Lockdown Health Decline: 5 Years Later

Representational Image Generated by Meta AI

● ഏകാന്തത അനുഭവപ്പെടുന്നവരുടെ ശതമാനം മാറ്റമില്ലാതെ തുടരുന്നു.
● സർവേയിൽ പങ്കെടുത്ത 77% പേർക്ക് ആദ്യ ലോക്ക്ഡൗണിൽ നല്ല ആരോഗ്യം ഉണ്ടായിരുന്നു.
● 2023-ൽ ആരോഗ്യ സ്ഥിതി 65 ശതമാനമായി കുറഞ്ഞു.
● ലോക്ക്ഡൗൺ സമയത്ത് പകുതിയോളം ആളുകൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചു.

ലണ്ടന്‍: (KVARTHA) കോവിഡ്-19 ലോക് ഡൗണ്‍ ആരംഭിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ജനങ്ങളുടെ ആരോഗ്യവും ഏകാന്തതയും മെച്ചപ്പെട്ടിട്ടില്ലെന്ന് സൂചിപ്പിക്കുന്ന പുതിയ പഠനം പുറത്ത്. 2020 മാര്‍ച്ച് മുതല്‍ ബ്രിട്ടനില്‍ ജനങ്ങളില്‍ മെച്ചപ്പെട്ടതോ വളരെ മെച്ചപ്പെട്ടതോ ആയ ആരോഗ്യം കുറഞ്ഞു വരികയാണെന്നും പലപ്പോഴും ഏകാന്തത അനുഭവപ്പെടുന്നതായി പറയുന്നവരുടെ ശതമാനം മാറ്റമില്ലാതെ തുടരുന്നുവെന്നും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎന്‍എസ്) ഒപിനിയന്‍സ് ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ സര്‍വേയില്‍ പറയുന്നു. 

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ 16 വയസിന് മുകളിലുള്ള വ്യക്തികളില്‍ തുടര്‍ച്ചയായി നടത്തിയ പഠനത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 77 ശതമാനം പേര്‍ക്കും ആദ്യ ലോക് ഡൗണിന്റെ തുടക്കത്തില്‍ മെച്ചപ്പെട്ടതോ വളരെ മെച്ചപ്പെട്ടതോ ആയ ആരോഗ്യം ഉണ്ടായിരുന്നു. എന്നാല്‍ 2020 ലെ  വേനല്‍ക്കാലത്ത് ഈ കണക്കില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി. 

2021 വസന്തകാലത്ത് ആരോഗ്യമുള്ളവരുടെ കണക്ക് 70 ശതമാനത്തില്‍ താഴെയായി. 2023 ന്റെ തുടക്കം മുതല്‍ 70 ശതമാനത്തില്‍ താഴെയായി ഈ കണക്ക് തുടര്‍ന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അത് 65 ശതമാനമായി. ആദ്യ ലോക് ഡൗണിന്റെ തുടക്കത്തില്‍ ചിലപ്പോഴൊക്കെ ഏകാന്തത അനുഭവപ്പെട്ടിരുന്നതായി 23 ശതമാനം ആളുകള്‍ക്ക് പറഞ്ഞു. 2023 ന്റെ തുടക്കം മുതല്‍ ഈ കണക്ക് 24 ശതമാനത്തിനും 29 ശതമാനത്തിനും ഇടയിലാണ്. ഈ വര്‍ഷം ജനുവരി-ഫെബ്രുവരിയില്‍ ഇത് 25 ശതമാനമായിരുന്നു.

സര്‍വേയില്‍ പങ്കെടുത്ത പകുതി ആളുകളും ആദ്യ ലോക് ഡൗണിന്റെ തുടക്കത്തില്‍ ഉയര്‍ന്ന തോതിലുള്ള ഉത്കണ്ഠ അനുഭവിച്ചിരുന്നവര്‍ ആയിരുന്നു. 2021 ന്റെ തുടക്കത്തില്‍ രണ്ടാമത്തെ ലോക് ഡൗണില്‍ 42 ശതമാനമായിരുന്നു ഈ കണക്ക്. ജീവിതത്തില്‍ സംതൃപ്തി കുറഞ്ഞതായി അനുഭവപ്പെടുന്ന ആളുകളുടെ അനുപാതം ഇപ്പോള്‍ ഒമ്പത് ശതമാനമാണ്. 2020 മാര്‍ച്ചില്‍ ഈ കണക്ക് എട്ട് ശതമാനം ആയിരുന്നു. 

അതേസമയം, മഹാമാരിയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് ചീഫ് എക്‌സിക്യൂട്ടീവ് വില്യം റോബര്‍ട്ട്‌സ് പറഞ്ഞു. വെറും ചികിത്സയേക്കാള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള സമീപനത്തില്‍ മാറ്റം ആവശ്യമാണെന്നും ആരോഗ്യ അസമത്വങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ പഠനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Recent study reveals that five years after the COVID-19 lockdown, people's health and sense of loneliness have not improved in Britain. Health levels have declined, and feelings of isolation remain consistent, highlighting the long-term impact of the pandemic.

#COVID19 #LockdownImpact #MentalHealth #PublicHealth #Loneliness #HealthStudy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia