മാഹിയില്‍ കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തിയ മധ്യവയസ്‌കന് കൊവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മാഹി: (www.kvartha.com 19.05.2020) മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നെത്തിയ മാഹി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഇയാള്‍ ഇറങ്ങിയത്. ഹൃദ്രോഗിയായതിനാല്‍ മയ്യഴിയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കൊവിഡ് ലക്ഷണങ്ങളൊന്നും 51 കാരനായ ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് സ്രവ പരിശോധന നടത്തിയത്. ഇതിലാണ് കൊവിഡ് കണ്ടെത്തിയത്. ഇതോടെ മാഹിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇതില്‍ ഒരാള്‍ മരിച്ചിരുന്നു. ഒരാള്‍ രോഗം ഭേദമായി നേരത്തെ ആശുപത്രിവിട്ടിരുന്നു.

മാഹിയില്‍ കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തിയ മധ്യവയസ്‌കന് കൊവിഡ് സ്ഥിരീകരിച്ചു

Keywords:  News, Kerala, COVID19, Health, Trending, hospital, test, Patient, Mahe, Covid confirmed in mahe
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia