കൊവിഡ്: കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 3,447 പേര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 16.05.2020) കൊവിഡ് വൈറസ് രോഗബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3447 പേര്‍. ഇവരില്‍ 51 പേര്‍ ആശുപത്രിയിലും 3,396 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 34 പേരും, കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ഏഴ് പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അഞ്ച് പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ അഞ്ച് പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 4,665 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4,580 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4,334 എണ്ണം നെഗറ്റീവാണ്. 85 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 137 എണ്ണമാണ്.

കൊവിഡ് സമൂഹ വ്യാപന സാധ്യതക്ക് പഴുതില്ലാത്തവിധം അതീവ ജാഗ്രതയോടെയായിരിക്കണം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുന്നറിയിപ്പ് നല്‍കി. ജില്ലാതല കൊറോണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള പ്രവാസികള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ വേണം ഈ രംഗത്ത് ഇടപെടാന്‍.

കൊവിഡ്: കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 3,447 പേര്‍

ആരോഗ്യ പ്രവര്‍ത്തകരും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും മറ്റും ജോലി ചെയ്യുന്നവരും യാത്രികരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകാത്ത വിധത്തിലുള്ള നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണം. ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് വരുന്നവരില്‍ രോഗബാധയുള്ളവര്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കി വേണം ഇടപെടാന്‍. ചെറിയ വീഴ്ച പോലും വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

Keywords:  Kannur, News, Kerala, Medical College, hospital, COVID19, Trending, Health, House, Minister, Covid; 3,447 people were observed in Kannur
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia