രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 09.01.2021) രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കും. അതിനു ശേഷം 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗങ്ങളുള്ളവര്‍ക്കുമാണ് വാക്സീന്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Aster mims 04/11/2022

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ഓക്‌സ്ഫഡ്അസ്ട്രാസെനകയുടെ കോവീഷീല്‍ഡ്, ഇന്ത്യ പ്രാദശികമായി നിര്‍മിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ എന്നീ രണ്ടു വാക്‌സീനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന ട്രയല്‍ റണ്ണിന്റെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി. ട്രയല്‍ റണ്‍ വിജയകരമാണെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍

Keywords:  New Delhi, News, National, Prime Minister, COVID-19, vaccine, Health, Covid 19 vaccination drive to kick off on January 16
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia