കൊവിഡ് പ്രതിരോധം; സംസ്ഥാനത്തിന്റെ പരിശ്രമത്തിന് ഫലം ലഭിക്കുന്നുണ്ട്, പൂര്‍ണമായി ആശ്വസിക്കാറായിട്ടില്ലെന്നും മന്ത്രി കെ കെ ശൈലജ
Apr 13, 2020, 10:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.04.2020) കൊവിഡിനെതിരെയുള്ള സംസ്ഥാനത്തിന്റെ പരിശ്രമത്തിന് ഫലം ലഭിക്കുന്നുണ്ടെന്നും കൊവിഡ് പോസിറ്റീവ് കേസുകള്‍ കുറയുന്നത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്നാല്‍ പൂര്‍ണമായും ആശ്വാസം ലഭിച്ചിട്ടുണ്ടെന്നും പറയാനായിട്ടില്ല. വൈറസ് ഗ്രാഫ് താഴ്ത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. പരിശോധനക്കായി 10 ലാബുകള്‍ സജ്ജമാണ്. നല്ല രീതിയില്‍ കോണ്ടാക്ട് ട്രെയ്‌സിങ് നടക്കുന്നുണ്ട്.
കൊവിഡ് പോസിറ്റീവായവര്‍ക്ക് നല്ല ചികിത്സ നല്‍കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ മുതല്‍ പൊലീസിന്റെ ഇന്റലിജന്‍സ് ഉള്‍പ്പെടെ പ്രവര്‍ത്തിച്ചാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയത്. കൊവിഡ് ലക്ഷണം സംശയിക്കുന്നവരെ ആദ്യം തന്നെ കണ്ടെത്തി ക്വാറന്റെയ്ന്‍ ചെയ്യാനായെന്നും ചെറിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പോലും പരിശോധയ്ക്ക് വിധേയരാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് നിന്നും പോസിറ്റീവ് കേസ് വരാത്തത് ആശ്വാസകരമാണ്.
കാസര്‍കോട് മാത്രം ഞായറാഴ്ച 28 പേര്‍ രോഗമുക്തി നേടി. ഇതും ആശ്വാസകരമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്കയുണ്ട്. ഇത് ഒരു മഹാമാരിയായതിനാല്‍ തന്നെ എല്ലാ ഭാഗത്തും രോഗം നിയന്ത്രണമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് ലോക് ഡൗണില്‍ ഇളവ് ലഭിക്കുന്ന മുറക്ക് നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കും. ചികിത്സയിലുള്ള ഒന്ന് രണ്ട് പേര്‍ ഗൗരവതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരുണ്ട്. എല്ലാവരും സ്വയം നിയന്ത്രിക്കണം. വിഷു പ്രമാണിച്ച് അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Keywords: Thiruvananthapuram, News, Kerala, COVID19, Health Minister, Health, Treatment, Trending, K K Shylaja teacher, Covid 19 updates; Health minister K K Shylaja teacher on press meet

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.