രാജ്യത്ത് ജാഗ്രത: കോവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷത്തിലേക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 27.06.2020) രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. വെള്ളിയാഴ്ച മാചത്രം രാജ്യത്ത് 17,296 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥീരികരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 4,90,401 പേരാണ് രോഗബാധിതര്‍. രാജ്യത്തെ ആകെ രോഗികളുടെ അന്‍പത്തിയൊമ്പത് ശതമാനവും മഹാരാഷ്ട്ര, ഡെല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്.

രാജ്യത്ത് ഇതുവരെ 15,301 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ രോഗബാധിതരില്‍ 2,85,637 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ 1,89,463 പേരാണ് ചികിത്സയില്‍ ഉള്ളത്. രോഗമുക്തി നിരക്ക് നിലവില്‍ 58.24 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 5024 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.

രാജ്യത്ത് ജാഗ്രത: കോവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷവും ആകെ മരണസംഖ്യ 7,000 വും കടന്നു. തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 3,509 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1956 കേസുകളും ചെന്നൈയില്‍ നിന്ന് മാത്രമാണ്. ഡെല്‍ഹിയില്‍ വെള്ളിയാഴ്ച 3,460 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,000 ആയി ഉയര്‍ന്നു. രോഗവ്യാപന തോത് കണ്ടെത്താന്‍ ഡെല്‍ഹിയില്‍ ശനിയാഴ്ച മുതല്‍ സിറോ സര്‍വ്വെയ്ക്ക് തുടക്കമാകും. വീടുകള്‍ തോറും പരിശോധന ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Keywords:  New Delhi, News, National, COVID-19, Trending, Health, Patient, Treatment, Report, Government, Covid 19 update in India
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia