രാജ്യത്ത് ജാഗ്രത: കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷത്തിലേക്ക്, പ്രതിദിന വര്‍ധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലെത്തി
Sep 13, 2020, 09:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 13.09.2020) രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ 22,084, ആന്ധ്രയില്‍ 9,901, കര്‍ണാടകയില്‍ 9,140, തമിഴ്നാട്ടില്‍ 5,495, ഉത്തര്‍ പ്രദേശില്‍ 6,846 പേരാണ് ശനിയാഴ്ച രോഗികളായത്. ശനിയാഴ്ച ന്യൂഡെല്‍ഹിയിലും പ്രതിദിന വര്‍ധന ഉയര്‍ന്നു. 4,321 പേര്‍ക്കാണ് രോഗം ബാധിച്ചത്.
24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ 76 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 8,307ല്‍ എത്തി. ഗുജറാത്തില്‍ 1,365 പേര്‍ക്കും ഒഡീഷയില്‍ 3,777 പേര്‍ക്കും പഞ്ചാബില്‍ 2,441 പേര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കേരളത്തില്‍ ശനിയാഴ്ച 2,885 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

