നിരീക്ഷണത്തില്‍ കഴിയാതെ ഇറങ്ങിനടന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എറണാകുളം: (www.kvartha.com 05.04.2020) നിരീക്ഷണത്തില്‍ കഴിയാതെ ഇറങ്ങിനടന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. പുതുപ്പാടി സ്വദേശി ഷാഹുലിനെതിരെയാണ് എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ മാസം 26ന് അഹമ്മദാബാദില്‍ നിന്നും എറണാകുളം കോതമംഗലത്തെത്തിയ ഷാഹുലിനോട് 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ നിര്‍ദേശത്തോട് സഹകരിക്കാതായതോടെ ആരോഗ്യവകുപ്പ് പൊലീസിന്റെ സഹായം തേടി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇയാളെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. ഇനിയും പുറത്തിറങ്ങിയാല്‍ ആശുപത്രിയില്‍ നിര്‍ബന്ധിത ഐസൊലേഷനിലാക്കും. നിരീക്ഷണ കാലാവധി കഴിയുമ്പോള്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേക്കും.

നിരീക്ഷണത്തില്‍ കഴിയാതെ ഇറങ്ങിനടന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്

Keywords:  Ernakulam, News, Kerala, Police, Case, Youth, Health, House, Arrest, hospital, Observation, Health department, covid 19; Police case against man in ernakulam
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia